Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈക്കൂലി നൽകാത്തതിന്​...

കൈക്കൂലി നൽകാത്തതിന്​ ഉദ്യോഗസ്​ഥ പീഡനമെന്ന്​; വ്യാപാരി നിയമനടപടിക്ക്​

text_fields
bookmark_border
കോഴിക്കോട്: എ.ജി റോഡിൽ വ്യാപാര സ്ഥാപനത്തിലെ വനിത ജീവനക്കാരെ കൈക്കൂലി നൽകാത്തതി​െൻറ പേരിൽ ഭീഷണിപ്പെടുത്തുകയും കൃത്രിമ പരാതി നൽകി ഉടമയെ അറ്സ്റ്റ് ചെയ്യിച്ച് റിമാൻഡിലാക്കുകയും ചെയ്ത കോർപറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടി.എം സ്റ്റീൽസ് ആൻഡ് സിമൻറ്സ് ഉടമ ടി.എം. സലീം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാറിനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശിനുമെതിരെ ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കടയിൽ ചരക്കുമായി എത്തിയ ലോറി കയറി ഡ്രെയ്നേജി​െൻറ സ്ലാബ് പൊട്ടിയതിന് 5000 രൂപ ലോറിക്കാരിൽ നിന്ന് വാങ്ങിയ ശേഷം കടയിൽ കയറി 5000 രൂപ ചോദിച്ചു. രശീതി നൽകുകയാണെങ്കിൽ പണം തരാമെന്ന് പറെഞ്ഞങ്കിലും രശീതി നൽകാതെ വനിത ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികാരമെന്നോണം കടയുടെ പുറത്തുവെച്ച സാധനങ്ങൾ കൊണ്ടുപോവുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടിക്കെതിരെ നിയമത്തി​െൻറ ഏതറ്റംവരെ പോകുമെന്നും സലീം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ പൊതുപ്രവർത്തകനായ കെ.എം. ബഷീർ, എം. പ്രേംകുമാർ, കടയിലെ ജീവനക്കാരായ കെ.സി. ജാസ്മീൻ, ജി.കെ. റൈഹാനത്ത്, വി.എം. ഹാജറ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story