Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപീഡനം: യുവാവ്...

പീഡനം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വടകര: ഒമ്പതു വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ ചാനിയംകടവിലെ കുന്നോത്ത് പാറേമ്മൽ അപ്പു എന്ന ആദർശിനെയാണ് (22) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുവായ പ്രതി ഒന്നിൽ കൂടുതൽ തവണ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്‌ച പോക്സോ കോടതിയിൽ ഹാജരാക്കും. അനധികൃത മണൽ കടത്ത്: -മൂന്നു തോണികൾ പൊലീസ് തകർത്തു വടകര: രാത്രികാലങ്ങളിൽ അനധികൃത മണൽ കടത്ത് നടക്കുന്നതിനെ തുടർന്ന് പൊലീസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ മണൽ നിറച്ച മൂന്നു തോണികൾ പിടികൂടി തകർത്തു. വടകര എസ്.ഐ എം. സനൽരാജി​െൻറ നേതൃത്വത്തിൽ മണിയൂർ പഞ്ചായത്തിലെ തുറശ്ശേരിക്കടവിൽ പുഴയിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് മൂന്നു വള്ളങ്ങൾ പിടികൂടി നശിപ്പിച്ചത്. രണ്ടു വലിയ തോണിയും ഒരു ഫൈബർ തോണിയുമാണ് തകർത്തത്. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story