Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതിക്ക്​ അശ്ലീല...

യുവതിക്ക്​ അശ്ലീല സന്ദേശം; മുൻ ഭർത്താവ്​ അറസ്​റ്റിൽ

text_fields
bookmark_border
വെള്ളിമാട്കുന്ന്: യുവതിയെ ഫോണിൽ അശ്ലീല മെസേജ് ഉൾപ്പെടെ അയച്ച് ശല്യപ്പെടുത്തിയ മുൻ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം നമ്പൂതിരിക്കണ്ടത്തിൽ ഫൈസലിനെയാണ് (29) യുവതിയുടെ പരാതിപ്രകാരം കുന്ദമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് ജോലിചെയ്യുന്ന ഫൈസൽ വെള്ളിമാട്കുന്നിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയായ മാവൂർ സ്വദേശിയെ സ്വാധീനിച്ചാണ് മൊബൈൽ സിം തരപ്പെടുത്തിയത്. വിദേശത്ത് ജോലി നൽകാമെന്നുള്ള വാഗ്ദാനം ഉൾപ്പെടെ നൽകിയാണ് സിം എടുപ്പിച്ചത്. തനിക്ക് നാട്ടിലെ സിം ആവശ്യമുണ്ടെന്ന് ധരിപ്പിച്ച് ഒ.ടി.പി വഴി നമ്പർ തരപ്പെടുത്തുകയായിരുന്നു പൊലീസ് പറയുന്നു. ഇൗ നമ്പർ ഉപയോഗിച്ച് യുവതിയുടെ മൊബൈലിലേക്ക് അശ്ലീല മെസേജുകളും അസഭ്യവും നിരന്തരമയച്ച് ശല്യപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ വിവരം ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. വിദേശത്തുനിന്ന് യുവാവ് എത്തിയതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയുടെ ബന്ധുക്കൾ അക്രമിക്കുമെന്നു കരുതി ഇയാൾ മുങ്ങുകയായിരുന്നെന്ന് അന്വേഷണച്ചുമതലയുള്ള ചേവായൂർ സി.െഎ കെ.കെ. ബിജു പറഞ്ഞു. മുൻകൂർ ജാമ്യം നേടി രക്ഷപ്പെടാമെന്ന് ധരിപ്പിച്ചതി​െൻറ അടിസ്ഥാനത്തിൽ പുറത്തുവന്ന ഫൈസലിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ഒരു ബാങ്ക് ജീവനക്കാരിയുടെ നമ്പർ തരപ്പെടുത്തിയും യുവതിയുടെ മൊബൈലിലേക്ക് ഇയാൾ അസഭ്യ മെസേജുകൾ അയച്ചിരുന്നതായി സി.െഎ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story