Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷണത്തിൽ എലിയുടെ...

ഭക്ഷണത്തിൽ എലിയുടെ അവശിഷ്​ടം കരാറുകാരനെതിരെ നിരവധി പരാതികൾ

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്ന കരാറുകാരൻ സുരേഷിനെതിരെ ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ച അരിയിൽനിന്ന് എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം ഇയാൾക്ക് നോട്ടിസ് നൽകിയിരുന്നു. ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും സാമൂഹികസുരക്ഷ മിഷനിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഇയാൾ കോടതിയിൽ പോയി തനിക്ക് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഈ മാസം 31 വരെ തുടരാനാണ് ഇയാൾക്ക് അനുമതി ഉണ്ടായിരുന്നത്. ദിവസവും രണ്ടായിരത്തിലേറെ പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന കേന്ദ്രമാണിത്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമാണ് ഇവിടെ വിതരണം ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് ടെൻഡർ സമർപ്പിച്ച രണ്ടാമത്തെയാളെ ഭക്ഷണത്തി​െൻറ ചുമതല ഏൽപ്പിക്കും. താൽക്കാലികമായി ഇവർക്കുള്ള ഭക്ഷണത്തിനുപകരം ജയിലിൽ നിർമിക്കുന്ന ചപ്പാത്തി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story