Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂഴിക്കൽ പാലം...

മൂഴിക്കൽ പാലം പുനർനിർമിച്ച്​ അപകടങ്ങൾ ഒഴിവാക്കണം ^നഗരസഭ

text_fields
bookmark_border
മൂഴിക്കൽ പാലം പുനർനിർമിച്ച് അപകടങ്ങൾ ഒഴിവാക്കണം -നഗരസഭ കോഴിക്കോട്: വീതി കുറഞ്ഞ മൂഴിക്കൽ പാലം പുനർനിർമിച്ച് വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് നഗരസഭ കൗൺസിൽ യോഗം ദേശീയപാത വകുപ്പിനോട് ആവശ്യപ്പെട്ടു. സി.പി.എം കൗൺസിലർ പി. ബിജുലാലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വയനാട് ദേശീയപാതയിൽ നഗരസഭയുടെ 11, 16 വാർഡുകളുടെ പരിധിയിലുള്ള മൂഴിക്കൽ മൂഴി പാലത്തിൽ കഴിഞ്ഞ 17ന് കുടുംബത്തിലെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ചു. വീതി കുറഞ്ഞ പാലവും റോഡി​െൻറ അശാസ്ത്രീയ വളവുകളുമാണ് പ്രശ്നമെന്ന് പ്രമേയത്തിൽ പറയുന്നു. നഗരത്തിൽ ഒമ്പതിടത്ത് പുതിയ ടോയ്ലറ്റ് സമുച്ചയങ്ങൾ പണിയാൻ യോഗം അനുമതിനൽകി. കോതി അറവുശാലയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ താൽപര്യപത്രം ക്ഷണിക്കാനും യോഗം തീരുമാനിച്ചു. ലീഗംഗം സി. അബ്ദുറഹിമാ​െൻറ വിയോജിപ്പോടെയാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story