Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right100 വീടുകളിൽ ഹരിതഭവനം...

100 വീടുകളിൽ ഹരിതഭവനം പദ്ധതി

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയർമാർ സപ്തദിന ക്യാമ്പി​െൻറ ഭാഗമായി 100 വീടുകളിൽ ഹരിത ഭവനം പദ്ധതി നടപ്പാക്കി. ഒാരോ വീട്ടിലും അടുക്കളത്തോട്ടം നിർമിച്ച് നൽകി. വെണ്ട, ചീര, മുളക്, തക്കാളി, പയർ എന്നിവയുടെ വിത്തുകളാണ് വിദ്യാർഥികൾ തന്നെ കൃഷിയിറക്കിയത്. തുടർന്ന് ഒാരോ വീട്ടിലെയും കിണർവെള്ളം പരിശോധനക്കായി ശേഖരിക്കുകയും ക്യാമ്പ് സ്കൂളിൽ ഏർപ്പെടുത്തിയ ലാബിൽ അവ പരിശോധിക്കുകയും റിപ്പോർട്ട് വാർഡ് കൗൺസിലർക്ക് കൈമാറുകയും ചെയ്തു. ഒാരോ വീട്ടിലും വൈദ്യുതിയുടെ ഉപഭോഗം കുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചോദ്യാവലി കൊടുത്ത് അതിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം നൽകിയവർക്ക് ഒാരോ എൽ.ഇ.ഡി ബൾബ് സമ്മാനമായി നൽകുകയും ചെയ്തു. ഇതോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവത്കരണവും വിദ്യാർഥികൾ വീട്ടുകാർക്ക് നൽകി. അടുക്കളത്തോട്ട നിർമാണം കുടുംബശ്രീ ചെയർപേഴ്സൻ പി. പ്രസീന ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വളൻറിയർ എം. സുൽഫത്ത് അധ്യക്ഷത വഹിച്ചു. റസി. അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി. ബാബു, എം.പി.ടി.എ പ്രസിഡൻറ് പി.എം. റസിയാബി, എം. സാമി, പി.കെ. റഹീം എന്നിവർ സംസാരിച്ചു. ഷർഷാന ജമീൽ സ്വാഗതവും എൻ. അനു നന്ദിയും പറഞ്ഞു. പ്രോഗ്രാം ഒാഫിസർ ജോളി ജോസഫ്, അധ്യാപകരായ കെ.ആർ. സാബിർ, പി.സി. ലത, പി. ലൈല വളൻറിയർ സെക്രട്ടറിമാരായ സജ്ന, സഫ എന്നിവർ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story