Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുമട്ടുതൊഴിലാളികൾ...

ചുമട്ടുതൊഴിലാളികൾ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
കോഴിക്കോട്: ചുമട്ടുതൊഴിലാളികളുടെ തൊഴിലവകാശം നിഷേധിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക, ക്ഷേമബോർഡ് ഫണ്ട് സർക്കാറിലേക്ക് വകമാറ്റാനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് െഎ.എൻ.ടി.യു.സി നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ, െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. സുനീഷ് മാമിയിൽ, മൂസ പന്തീരാങ്കാവ്, പുത്തൂർ മോഹനൻ, മടപ്പള്ളി മോഹനൻ, കെ.എൻ.എ. അമീർ, അലി കുറ്റ്യാടി, കെ.പി. സക്കീർ, മുജീബ് വെള്ളയിൽ, കെ. ഷാജി, യു.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. അരയിടത്തുപാലത്തുനിന്ന് പ്രകടനമായെത്തിയ മാർച്ചിന് സി.വി. സലാം, ടി. ഹർഷൽ, എൻ.പി. ഷാജഹാൻ, റഫീഖ്, എൻ.പി. ഫൈജാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story