Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യോളി മനോജ്​ വധം:...

പയ്യോളി മനോജ്​ വധം: നേതാക്കളുടെ അറസ്​റ്റ്​; പാർട്ടി നേതൃത്വവും അണികളും ഞെട്ടലിൽ

text_fields
bookmark_border
* ഗൂഢാലോചനയെന്ന് സി.പി.എം പയ്യോളി: കൊയിലാണ്ടിയിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന ജില്ല സമ്മേളനത്തി​െൻറ ഒരുക്കത്തിനിടെ പയ്യോളി ഏരിയയിലെ ആറു നേതാക്കളെയും മൂന്നു പ്രവർത്തകരെയും വധക്കേസിൽ ഉൾപ്പെടുത്തി സി.ബി.െഎ അറസ്റ്റ് ചെയ്തത് സി.പി.എം നേതൃത്വത്തെയും അണികളെയും ഒരേപോലെ ഞെട്ടിച്ചു. ബി.എം.എസ് നേതാവ് അയനിക്കാട് സി.ടി. മനോജിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് സി.ബി.െഎ അന്വേഷണ സംഘം വ്യാഴാഴ്ച രാവിലെ ആറു നേതാക്കളെയും മൂന്നു പ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. വടകരയിലെ സി.ബി.െഎയുടെ ക്യാമ്പ് ഒാഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് എറണാകുളം സി.ബി.െഎ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. അറസ്റ്റിലായവർ സി.പി.എമ്മി​െൻറ പ്രധാനികളും നേതൃനിരയിലുള്ളവരുമാണ്. മുൻ ഏരിയ സെക്രട്ടറിയായിരുന്നു ടി. ചന്തു മാസ്റ്റർ. നിലവിൽ ജില്ല കമ്മിറ്റിയംഗമാണ്. പി.വി. രാമചന്ദ്രൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സി. സുരേഷ് ബാബു കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറിയുമാണ്. എൻ.സി. മുസ്തഫ ലോക്കൽ കമ്മിറ്റിയംഗവും കെ.ടി. ലിഖേഷ് നഗരസഭാ കൗൺസിലറുമാണ്. പി. അനൂപ് ഡി.വൈ.എഫ്.െഎ മൂടാടി മേഖല സെക്രട്ടറിയുമാണ്. പി.കെ. കുമാരൻ അയനിക്കാട് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. 2012 ഫെബ്രുവരി 12ന് രാത്രിയാണ് വീട്ടിൽ വിശ്രമിക്കുേമ്പാൾ ഒരു സംഘത്തി​െൻറ വെേട്ടറ്റ് മനോജിന് മാരകമായ മുറിവേറ്റത്. ഫെബ്രുവരി 13ന് പുലർച്ചെ മനോജ് മെഡിക്കൽ കോളജിൽ മരിച്ചു. ലോക്കൽ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. 15 പേരെ കേസിൽ പ്രതികളാക്കുകയും 14 പേർ അറസ്റ്റിലാവുകയും ചെയ്തു. ഒരാൾ വിദേശത്തേക്ക് കടന്നതിനാൽ അറസ്റ്റ് നടന്നില്ല. അറസ്റ്റിലായവർ എല്ലാവരും സി.പി.എമ്മി​െൻറ സജീവ പ്രവർത്തകരായിരുന്നു. റിമാൻഡിലായവർ ജയിലിൽ കഴിയവെ തങ്ങൾ നിരപരാധികളാണെന്നും പാർട്ടി വിഭാഗീയതയുടെ ഭാഗമായി കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും കാണിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതിയിരുന്നു. പിന്നീട് സുപ്രീംകോടതി വരെ എത്തിയാണ് റിമാൻഡിലായവർ ജാമ്യം നേടി പുറത്തിറങ്ങിയത്. ഇവർക്കെതിരെ ലോക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പിന്നീട് ഹൈകോടതി റദ്ദാക്കുകയും കേസ് സി.ബി.െഎ ഏറ്റെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. 18 മാസമായി സി.ബി.െഎ നടത്തിവരുന്ന അന്വേഷണത്തിനിടയിലാണ് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന ഒമ്പതു പേരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.െഎ അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒമ്പത് പേരും നിരപരാധികളാണെന്നും സി.പി.എമ്മും പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story