Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിവാരം ചുരം സംരക്ഷണ...

അടിവാരം ചുരം സംരക്ഷണ സമിതിയെ ആദരിച്ചു

text_fields
bookmark_border
താമരശ്ശേരി: അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാരും ഓൾ കേരള ആംബുലൻസ് അസോസിയേഷൻ കോഴിക്കോട്, -വയനാട് ജില്ല കമ്മിറ്റിയും ചുരം സംരക്ഷണസമിതി പ്രവർത്തകരെ പൊന്നാട അണിയിച്ചും പ്രശംസാഫലകം നൽകിയും ആദരിച്ചു. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് സമിതി വയനാട്ടുകാർക്കുവേണ്ടി ചെയ്യുന്നതെന്നും വയനാട്ടിൽനിന്നും കോഴിക്കോട് ഹോസ്പിറ്റലുകളിലേക്ക് തുടിക്കുന്ന ജീവനുമായി പാഞ്ഞു പോകുന്ന ആംബുലൻസുകൾക്ക് പൊട്ടിത്തകർന്ന ചുരം റോഡ് ബ്ലോക്കുകൾ സൃഷ്ടിക്കുമ്പോൾ വഴിയൊരുക്കി യാത്ര എളുപ്പമാക്കാൻ ചുരം സംരക്ഷണസമിതി പ്രവർത്തകരുടെ കർമബോധം സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തുടർന്ന്, സസ്യ ഭാരതി ക്യാൻസർ റിസർച് സ​െൻറർ മേധാവി ഉസ്താദ് ഹംസ വൈദ്യരുടെ നേതൃത്വത്തിലുള്ള പത്തോളം പ്രവർത്തകരും അച്ചുർ ഗവ. ഹയർ സെക്കൻററി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും ചേർന്ന് ചുരം റോഡി​െൻറ ഇരുഭാഗത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മുഖ്യാതിഥിയായി. ജി.എച്ച്.എസ് അച്ചൂർ പ്രിൻസിപ്പൽ ആർ.കെ. ഷാഫി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, കെ.കെ. ഹനീഫ, ബാബു, മൊയ്തു മുട്ടായി, വി.കെ. താജുദ്ധീൻ എന്നിവർ സംബസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story