Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുനൈറ്റഡ് എഫ്.സി

യുനൈറ്റഡ് എഫ്.സി ഫൈനലിൽ

text_fields
bookmark_border
കൂളിമാട്: എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന 15ാമത് ഒാൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ സെമി ഫൈനലിൽ യുനൈറ്റഡ് എഫ്.സി പുൽപറമ്പ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടൗൺ ടീം മുരിങ്ങംപുറായിയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. വെള്ളിയാഴ്ച ടൗൺ ടീം കൊടിയത്തൂർ പൈകോ ചെറുവാടിയെ നേരിടും. ജവഹർ ബാലജനവേദി കൂളിമാട്: ജവഹർ ബാലജനവേദി കുന്ദമംഗലം ബ്ലോക്ക്‌ ക്യാമ്പ് - നായർകുഴിയിൽ നടന്നു. 200 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് മുഹമ്മദ് ഇശാൽ കാരശ്ശേരി, മുഹമ്മദ് ഷാഫി വയനാട് എന്നിവർ നേതൃത്വം നൽകി. ജവഹർ ബാലജനവേദി സംസ്ഥാന ട്രഷറർ അഞ്ജലി ദേവഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മതേതരത്വം, ജനാധിപത്യം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായി ക്യാമ്പ് അംഗങ്ങൾ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു. ഇ.എം. ജയപ്രകാശ്, ഷമീർ കുന്ദമംഗലം, ഹമീദ് മലയമ്മ, എൻ.പി. കമലം, ശോഭന അഴകത്ത്, എൻ.പി. കേളുകുട്ടി, വേലായുധൻ നായർകുഴി, കെ.സി. ഇസ്മാലുട്ടി, കെ.വി. മുഹമ്മദ് ഷാഫി, ഫഹദ് പാഴൂർ, ശിവദാസൻ ബംഗ്ലാവിൽ, നിധിൻ ചന്ദ്രൻ എരിമല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story