Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൾഫ്​ കുടിയേറ്റം...

'ഗൾഫ്​ കുടിയേറ്റം കേരളീയരെ ആലസ്യരാക്കി'

text_fields
bookmark_border
കോഴിക്കോട്: ഒരു നൂറ്റാണ്ടുകാലം കേരളീയർ വിദേശ നാടുകളിലേക്ക് പ്രവേശിച്ച് ഗൾഫ് നാടുകളിലേക്ക് നടത്തിയ കുടിയേറ്റം കേരളത്തിൽ ഉപഭോക്തൃ സംസ്കാരം വളർത്താനും കേരളീയരിൽ ആലസ്യം വളർത്താനും മാത്രമേ സഹായിച്ചിട്ടുള്ളൂവെന്ന് ചരിത്ര നിരീക്ഷകനും 'ലിസ' കോളജ് പ്രിൻസിപ്പലുമായ പ്രഫ. വർഗീസ് മാത്യു. ആഗോള കുടിയേറ്റ ദിനത്തോടനുബന്ധിച്ച് 'കുടിയേറ്റം: കേരളം എന്ത് നേടി?'എന്ന വിഷയത്തെ സംബന്ധിച്ച് സൗദി റിേട്ടണീസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറി​െൻറ സമാപനചടങ്ങിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ ലത്തീഫ്, സി.കെ. നാരായണൻകുട്ടി, വി. മൊയ്തുഹാജി, സാജിദ് പാലായി, എം. അശോകൻ, സൈതലവി അഴിഞ്ഞിലം, പി.കെ. സുബൈർ, സണ്ണി ജോസഫ്, വി. ഇമ്പിച്ചമ്മദ് ഹാജി എന്നിവർ സംസാരിച്ചു. കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയൻറായി പുനഃസ്ഥാപിക്കണം -എം.ഇ.എസ് കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി പുനഃസ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.ഇ.എസ് പയ്യാനക്കൽ മേഖല ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.കെ. കോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം കെ. അബ്ദുൽ അസീസ്, പി.വി. ഷംസുദ്ദീൻ, വി.പി. മമ്മദ്കോയ, ടി. ഷഹീൻ ഫിർബിൻ, എൻ. മുനീഷ്, എം.പി. സാജിദ് റഹ്മാൻ, എ.പി. ഹംസ, കെ. ഹാരിസ്, വി.പി. റമീസ്, വി. റിസ്വാൻ, എം.പി. ഷഹൽ, എൻ.വി. ആദിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story