Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്ന്​ ലോക്​സഭ...

മൂന്ന്​ ലോക്​സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്​ ജനുവരി 29ന്​

text_fields
bookmark_border
ന്യൂഡൽഹി: രാജസ്ഥാനിലെ അൽവാർ, അജ്മീർ, പശ്ചിമ ബംഗാളിലെ ഉലുബേരിയ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ജനുവരി 29ന് നടക്കും. മൂന്ന് എം.പിമാരുടെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. അൽവാർ, അജ്മീർ മണ്ഡലങ്ങളിലെ ബി.ജെ.പി എം.പിമാരായ മഹന്ത് ചന്ദ്നാഥ്, സൻവർലാൽ ജാഠ് എന്നിവരും പശ്ചിമ ബംഗാളിൽ തൃണമൂൽ എം.പി സുൽത്താൻ അഹമ്മദുമാണ് മരിച്ചത്. അതേസമയം, യു.പിയിലെ ഗോരഖ്പുർ, ഫുൽപർ ലോക്സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ, എം.പിമാരായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ എന്നിവർ ലോക്സഭാംഗത്വം രാജിവെച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story