Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാരിറ്റബിൾ സൊസൈറ്റി...

ചാരിറ്റബിൾ സൊസൈറ്റി ഓഫിസും ദുരന്തസേന രൂപവത്ക്കരണവും നാളെ

text_fields
bookmark_border
മുക്കം: എ​െൻറ വാട്സ്ആപ് കൂട്ടായ്മയുടെ കീഴിലുള്ള മുക്കം ചാരിറ്റബിൾ സൊസൈറ്റി ഓഫിസും ദുരന്ത രക്ഷാസേന രൂപവത്ക്കരണവും വെള്ളിയാഴ്ച മുക്കം ആലിൻചുവട്ടിൽ ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുക്കം എ​െൻറ വാട്സ്ആപ് കൂട്ടായ്മയിൽ ഒന്നര വർഷമായി നിരവധി നല്ല പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൊത്തം 600 പേരടങ്ങുന്ന സംഘമാണ് ജീവകാരുണ്യ മേഖലയിൽ നിസ്തുലമായ പ്രവർത്തനങ്ങൾ മുക്കത്തെയും മലയോര പ്രദേശങ്ങളിലും നടപ്പിലാക്കുന്നത്. 15 പേരടങ്ങുന്ന ദുരന്തസേനയാണ് നാളെ മുതൽ രക്ഷാപ്രവർത്തന മേഖലയിലേക്കിറങ്ങുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സലീം പൊയിലിൽ, ഫിറോസ് പത്രാസ്, സി.കെ. ബർക്കത്തുല്ല ഖാൻ ചേന്ദമംഗലൂർ, നൗഷാദ് കൊടിയത്തൂർ, എം.കെ. മമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story