Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്നദ്ധം സഹവാസ...

സന്നദ്ധം സഹവാസ ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡൻറ് പൊലീസ് എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സന്നദ്ധം' ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ നിർവഹിച്ചു. പി.എ. അബ്ദുന്നാസർ, പി. ത്രിവേണി, പി. അനുപമ, പി. മുസ്തഫ, നാസർ എറക്കോടൻ, സലീം കൊളായി, കെ.ടി. നൗഷാദ്, ടി.കെ. ജുമാൻ, കെ.പി. നസൽ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി കെ. റസാഖ്, രമ, രാജേന്ദ്രൻ, പി.കെ. ഖാദർ, മുക്കം എസ്.ഐ അഭിലാഷ് എന്നിവർ ക്ലാസുകളെടുത്തു. ഗിരിജ, എൻ. മാധവി, റഹ്ബാന, നസീബ, ഷിജി, അസ്ലം, സുഹൈൽ, അനീസ്, മഞ്ജു, യുശിരിന എന്നിവർ നേതൃത്വം നൽകി. ക്യാമ്പി​െൻറ ഭാഗമായി വിദ്യാർഥികൾ മുക്കം പൊലീസ് സ്റ്റേഷൻ, ഗ്രെയ്സ് പെയ്ൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രം എന്നിവ സന്ദർശിച്ചു. പൂവാറൻതോട് ആനക്കല്ലുപാറയിലേക്ക് പ്രകൃതിപഠനയാത്രയും നടത്തി. photo camp33.jpg ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിലെ സേവന സംഘങ്ങൾക്കായി നടത്തിയ 'സന്നദ്ധം' സഹവാസ ക്യാമ്പിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ല അസോ. സെക്രട്ടറി കെ. അബ്ദുറസാഖ് ക്ലാസെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story