Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിലിണ്ടറിൽനിന്ന്​ തീ...

സിലിണ്ടറിൽനിന്ന്​ തീ പടർന്നത് പരിഭ്രാന്തിക്കിടയാക്കി

text_fields
bookmark_border
ഫറോക്ക്: ഒളവണ്ണ ചുങ്കത്ത് പാചകപ്പുരയിൽ . ചൊവ്വാഴ്ച രാവിലെ 11ഒാടെ ഒളവണ്ണ ചുങ്കം മണക്കോട്ട് മേത്തൽ ശിവാനന്ദ​െൻറ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ പാചകപ്പുരയിലാണ് ഗ്യാസിൽനിന്ന് തീ പടർന്നത്. ഗ്യാസ് സിലിണ്ടറിൽനിന്ന് അടുപ്പിലേക്കുള്ള ലൈനിലെ ചോർച്ചയാണ് അപകടത്തിന് കാരണമായത്. തീ പടർന്ന സിലിണ്ടറിൽ ഗ്യാസ് കുറവായതും സമീപത്ത് നിറച്ചുവെച്ചിരുന്ന മറ്റൊരു സിലിണ്ടർ ഉടൻ മാറ്റിയതും വൻ അപകടം ഒഴിവാക്കി. നാട്ടുകാരും മീഞ്ചന്ത ഫയർ യൂനിറ്റും രക്ഷാപ്രവർത്തനം നടത്തി. ലീഡിങ് ഫയർമാൻ സി. ദിനേശ്കുമാറി​െൻറ നേതൃത്വത്തിലെത്തിയ സംഘം ചോർച്ചയുണ്ടായ ഗ്യാസ് സിലിണ്ടറിലെ പ്രധാന കൺട്രോൾ വാൽവ് ഓഫ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story