Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്പവലി ലോഗോ

കമ്പവലി ലോഗോ പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: കമ്പവലി അസോസിയേഷ​െൻറ നേതൃത്വത്തിൽ നടക്കുന്ന ഒാൾ കേരള കമ്പവലി മത്സരത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. ജനുവരി 13ന് കക്കോടിയിൽ നടക്കുന്ന മത്സരത്തി​െൻറ ലോഗോ പ്രകാശനം ടൗൺഹാളിൽ നടന്ന പരിപാടിയിൽ ഫുട്ബാളർ െഎ.എം. വിജയൻ നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, സദഖ് നൂറാം തോട്, വി-തേർട്ടീൻ കലാ സാംസ്കാരിക വേദി പ്രസിഡൻറ് കെ. അനിൽകുമാർ, സെക്രട്ടറി കെ. സുരേഷ്കുമാർ, ട്രഷറർ കെ. ശഫീഖ്, കെ. സുധീഷ്, ടി.ടി. ഷാജി, എം. സുനിൽകുമാർ, ടി.ടി. വിനോദ്, കെ. സജു, കെ. ദിപിൻ എന്നിവർ സംസാരിച്ചു. വി-തേർട്ടീൻ കലാ സാംസ്കാരിക വേദിയാണ് ആതിഥ്യമരുളുന്നത്. കേരളത്തിലെ പ്രമുഖ ടീമുകൾ പെങ്കടുക്കും. ഫോൺ: 9656903172, 9048045711. നിലച്ചത് ഉർദു 'ആവാസ്' ഒാമശ്ശേരി: മാപ്പിള-ഉർദു ഗാന രചയിതാവും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി റിട്ട. ഉർദു അധ്യാപകനുമായിരുന്ന ആമ്പ്ര അബ്ദുറഹിമാ​െൻറ ആകസ്മിക മരണം നിലച്ചുപോയത് ഒാമശ്ശേരിയുടെ ഉർദുവിലുള്ള ശബ്ദം. ത​െൻറ പേരിലുള്ള 'ആവാസ്' എന്ന ഉർദു പദത്തെ അന്വർഥമാകുന്ന വിധത്തിൽ ഭാഷയെ ജനകീയമാക്കുകയായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ടുകൾക്ക് പുറമെ ഉർദുവിൽ ഗാനങ്ങൾ രചിക്കുകയും ഉർദു പത്രങ്ങളിൽ ലേഖനവും കവിതകളും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉർദു മലയാളം ഡിക്ഷനറിയും രചിച്ചിട്ടുണ്ട്. കാലഘട്ടത്തി​െൻറ നെറികേടുകൾക്കെതിരെ മാപ്പിള ഗാന രചനയിലൂടെയും നാടകങ്ങൾ, നാടൻ പാട്ടുകൾ, ഒാട്ടൻ തുള്ളൽ എന്നിവക്ക് ഗാനങ്ങൾ രചിച്ചും അദ്ദേഹം ശബ്ദിച്ചു. രജത ഗീതങ്ങൾ, ശരീഅത്ത് ഗാനങ്ങൾ എന്നിവ ഗാന സമാഹാരങ്ങളാണ്. അല്ലാമ ഇഖ്ബാലി​െൻറ വരികൾക്ക് ശബ്ദവും ഇൗണവും നൽകിയ 'സദായേദർദ്' സമാഹാരവും കേരളത്തിലും ബംഗളൂരുവിലുമായി ഉർദു കവിയരങ്ങും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗാനരചയിതാവ് എന്നതിലുപരിയായി കലാ സാംസ്കാരിക പ്രവർത്തകനും അഭിനേതാവും ഗായകനുമായിരുന്നു. തനിമ കലാസാഹിത്യ വേദി സംസ്ഥാന അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തനിമ ജില്ല കമ്മിറ്റിയംഗവും ഒാമശ്ശേരി അൻവാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂനിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ ജില്ല, ഉപജില്ല തലങ്ങളിൽ വിധികർത്താവായിട്ടുണ്ട്. അബ്ദുറഹിമാൻ ആവാസി​െൻറ ആകസ്മിക മരണത്തിൽ തനിമ കലാസഹിത്യ വേദി ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് ബാപ്പു വാവാട്, സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ, അശ്റഫ് മാസ്റ്റർ, ബാബു സൽമാൻ, ഒ.പി. ഖലീൽ, മനാഫ് ഒാമശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story