Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരക്കുവാഹനങ്ങൾ...

ചരക്കുവാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണം ^ വയനാട് ജില്ല പൊലീസ് മേധാവി

text_fields
bookmark_border
ചരക്കുവാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണം - വയനാട് ജില്ല പൊലീസ് മേധാവി കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷ ഗതാഗതക്കുരുക്ക് കുറക്കാൻ നടപടികളുമായി വയനാട് ജില്ല പൊലീസ്. ചുരത്തിലെ ഗതാഗത തടസ്സം രൂക്ഷമായതിനാൽ ചുരത്തിൽ ചരക്കുവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ല പൊലീസ് മേധാവി അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കോഴിക്കോേട്ടക്ക് പോകണം. ഈ വാഹനങ്ങൾ ലക്കിടിയിലേക്ക് പോകുന്നത് ഒഴിവാക്കണം. ഇതേ രീതിയിൽ കോഴിക്കോട്ടുനിന്നുള്ള ചരക്കുവാഹനങ്ങൾ താമരശ്ശേരി ചുങ്കം ജങ്ഷനിൽനിന്ന് ഉള്ള്യേരി, -പേരാമ്പ്ര വഴി കുറ്റ്യാടി ചുരം വഴി യാത്ര തുടരണം. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വയനാട് ജില്ലയിലെ മൂന്ന് ഡിവൈ.എസ്.പിമാരും താമരശ്ശേരി ഡിവൈ.എസ്.പിയും ഉൾെപ്പടെയുള്ള പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ചുരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പൊലീസി​െൻറ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടു. ക്രിസ്മസ് അവധിയും ശബരിമല തീർഥാടനവും പ്രമാണിച്ചുകൊണ്ടുള്ള തിരക്കിന് പുറമെ ചുരത്തി​െൻറ ശോച്യാവസ്ഥയുമാണ് മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിന് കാരണമെന്നും അത്യാവശ്യ യാത്രക്കാർ പോലും ചുരത്തിൽ കുടുങ്ങുന്ന അവസ്ഥയാണുള്ളതെന്നും ഇതിനാലാണ് ചരക്കുലോറികളെ വഴിതിരിച്ചുവിടാൻ ശക്തമായ നടപടി സ്വീകരിച്ചതെന്നും പൊലീസ് മേധാവി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story