Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എ.എം.ഒ കോളജ്:...

എം.എ.എം.ഒ കോളജ്: പൂർവവിദ്യാർഥി സംഗമം ബുധനാഴ്ച

text_fields
bookmark_border
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജിലെ പൂർവവിദ്യാർഥികൾ മൂന്നു പതിറ്റാണ്ടിനുശേഷം നെല്ലിക്കുന്നിലെ കാമ്പസിൽ 27ന് സംഗമിക്കുന്നു. 'നാമൊപ്പം' എന്ന പേരിലാണ് പുനഃസംഗമം. 1984-86, 85-87 ബാച്ചുകളിലെ വിദ്യാർഥികളാണ് ഒരുമിക്കുന്നത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയാകും. കൈത്താങ്ങ് ചാരിറ്റബ്ൾ ട്രസ്റ്റിനും രൂപംനൽകുമെന്ന് ചീഫ് കോഓഡിനേറ്റർ വയലിൽ ഹുസ്സയിൻ അറിയിച്ചു. അവധിക്കാല ഫുട്ബാൾ പരിശീലനം തുടങ്ങി മുക്കം: മുത്താലം നവോദയ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മുത്താലം മിനി സ്റ്റേഡിയത്തിൽ അവധിക്കാല ഫുട്ബാൾ പരിശീലനം തുടങ്ങി. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം. ശ്രീനിവാസൻ, കെ. നാരായണൻ നമ്പൂതിരി. സി. സത്യചന്ദ്രൻ, ടി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story