Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒായിറ്റി റോഡ്​ വീതി...

ഒായിറ്റി റോഡ്​ വീതി കൂട്ടി വികസിപ്പിക്കണം ^നഗര സംരക്ഷണ സമിതി

text_fields
bookmark_border
ഒായിറ്റി റോഡ് വീതി കൂട്ടി വികസിപ്പിക്കണം -നഗര സംരക്ഷണ സമിതി കോഴിക്കോട്: മിഠായിതെരുവിൽ ഗതാഗതം നിരോധിക്കുന്ന സാഹചര്യത്തിൽ ഒായിറ്റി റോഡ് ടുവേ ട്രാഫിക് സൗകര്യത്തോടെ വീതികൂട്ടി വികസിപ്പിച്ചു വളവുനികത്തി ഒന്നാം മേൽപാലത്തിലൂടെ നേരിട്ട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങണമെന്ന് നഗര സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.വി. രാജീവ് അധ്യക്ഷത വഹിച്ചു. നഗര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പീടികകണ്ടി മുരളി കുമാർ, എ.കെ. ജയകുമാർ, ജഗദ്മയൻ ചന്ദ്രപുരി, രാജേഷ് ഗുരുക്കൾ, ലൂക്കോ ജോസഫ് എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽ റസാഖ് സ്വാഗതവും കവയിത്രി ഉഷാദേവി നന്ദിയും പറഞ്ഞു. ലോട്ടറി സമ്മാനഘടന പരിഷ്കരിക്കണം -െഎ.എൻ.ടി.യു.സി കോഴിക്കോട്: കേരള ലോട്ടറി സമ്മാനഘടന പരിഷ്കരിച്ച് ചെറിയ സമ്മാനങ്ങളുടെ എണ്ണം കൂട്ടണമെന്നും അച്ചടിക്കുന്ന ടിക്കറ്റിന് ആനുപാതികമായി സമ്മാനങ്ങൾ വർധിപ്പിക്കണമെന്നും ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു. ഒാണം കഴിഞ്ഞിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും മുഴുവൻ തൊഴിലാളികൾക്കും ബോണസ് നൽകാത്ത സർക്കാർ നടപടിയിൽ കൺവെൻഷൻ പ്രതിഷേധിച്ചു. എഴുത്ത് ചൂതാട്ട ലോട്ടറിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് ജോയ് പ്രസാദ് പുളിക്കൽ അധ്യക്ഷനായിരുന്നു. വെള്ളിയാഴ്ച ലോട്ടറി ഡയറക്ടറേറ്റ് ഒാഫിസിലേക്ക് നടക്കുന്ന മാർച്ചും ഉപവാസവും വിജയിപ്പിക്കാൻ തീരുമാനിച്ചു. െഎ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എ.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. അനിൽ തലക്കുളത്തൂർ, പി.പി. ഉണ്ണികൃഷ്ണൻ, എ.ടി.വി. കുഞ്ഞികൃഷ്ണൻ, പി. ലക്ഷ്മണൻ, കെ. പ്രകാശൻ, എം.എം. സബിൻലാൽ, കെ. ശശിധരൻ, പി.പി. രാജൻ, കെ.കെ. സുരേഷ് ബാബു, എം. ചന്ദ്രൻ, അജിത് പ്രസാദ് കുയ്യാലിൽ, രഞ്ജിത്ത് കണ്ണോത്ത്, പി.കെ. വസന്ത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story