Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഴയതോപ്പ് തറവാട്...

പഴയതോപ്പ് തറവാട് അംഗങ്ങൾ ഒത്തുചേർന്നു

text_fields
bookmark_border
കോഴിക്കോട്: കുടുംബ സംഗമങ്ങള്‍ പരിചയം പുതുക്കലുകള്‍ക്കുള്ള അവസരങ്ങള്‍ക്കപ്പുറം ക്രിയാത്മക ഇടപെടലുകള്‍ക്കുള്ള വേദിയാകണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ. ഫ്രാന്‍സിസ് റോഡ് പഴയതോപ്പ് തറവാട് കുടുംബസംഗമത്തി​െൻറ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിലെ ശാഖകളിലും ഉപശാഖകളിലുമായി 2400ല്‍ പരം അംഗങ്ങളാണ് സംഗമത്തിനെത്തിയത്. 140 വര്‍ഷങ്ങളുടെ പാരമ്പര്യം വിളിച്ചോതി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച സംഗമം കുടുംബാംഗങ്ങള്‍ക്ക് നവ്യാനുഭവമായി. കുടുംബ സംഗമം ചെയര്‍മാന്‍ ഹംസക്കോയ പഴയതോപ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഴയതോപ്പ് തറവാട് റിലീഫ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കമ്മിറ്റി സെക്രട്ടറി പി.ടി. മമ്മദ് കോയ അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. അബ്ദുറഹ്മാൻ, എം.എം. വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.സി ഹസ്സന്‍, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. അബൂബക്കർ, ബുറൈമി ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡൻറ് പി.ടി. അഹമ്മദ് കോയ, കുടുംബസംഗമം കണ്‍വീനര്‍ മുസ്തഫ എന്നിവര്‍ സംസാരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. മുഹമ്മദ് ഷാൻ, ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി.കെ. സുരേഷ് എന്നിവര്‍ ക്ലാസെടുത്തു. സംഗമത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികള്‍ക്കും മേയര്‍ സമ്മാനം നൽകി. ജനറല്‍ കണ്‍വീനര്‍ ഹാരിസ് പഴയതോപ്പില്‍ സ്വാഗതവും പി.ടി. ഇമ്പിച്ചഹമ്മദ്‌കോയ നന്ദിയും പറഞ്ഞു ഫോട്ടോ അടിക്കുറിപ്പ് mayor kudumbsangamom ഫ്രാന്‍സിസ് റോഡ് പഴയതോപ്പ് കുടുംബസംഗമത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story