Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒറ്റക്ക്​ കാറിൽ വരല്ലേ

ഒറ്റക്ക്​ കാറിൽ വരല്ലേ

text_fields
bookmark_border
ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ വാഹനനിയന്ത്രണം കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ ജനപ്രവാഹം നിയന്ത്രിക്കാൻ സിറ്റി പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ഒരാഴ്ച ഒരാൾ മാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിന് പുറത്ത് പാർക്ക് ചെയ്യണം. ഇത്തരം വാഹനങ്ങൾ നഗരത്തിേലക്ക് പ്രവേശിച്ചാലും പൊലീസി​െൻറ നിയന്ത്രണത്തിന് വിധേയമായിരിക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡരികിലെ പാർക്കിങ്ങും നിേരാധിച്ചിട്ടുണ്ട്. നോർത്ത് ബീച്ച്, കോതി ബീച്ച്, മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സുരക്ഷക്കു മാത്രമായി നിലവിലുള്ള പൊലീസുകാരെ കൂടാതെ 50 വനിത പൊലീസുകാരടക്കം 260 പേരെ അധികമായി നിയോഗിക്കുമെന്ന് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു. സിറ്റി പരിധിയിൽ ഇനിയുള്ള ദിവസങ്ങൾ വാഹനപരിശോധന കർശനമാക്കും. 31ന് രാത്രി ഏഴിനുശേഷം ബീച്ചിലേക്ക് വാഹനപ്രവേശനം അനുവദിക്കില്ല. മദ്യപിച്ച് വാഹനം ഒാടിക്കുന്നവർക്കെതിരെയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി കൈക്കൊള്ളും. മദ്യം, മയക്കുമരുന്ന് ലഹരികളുടെ നിയന്ത്രണത്തിനായി നാർകോട്ടിക് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് റോന്തുചുറ്റും. മാനാഞ്ചിറ, ബീച്ച്, എസ്.എം സ്ട്രീറ്റ്, സരോവരം, ബസ്സ്റ്റാൻഡുകൾ, നഗരത്തിലെ മാളുകൾ എന്നിവിടങ്ങളിൽ ഷാഡോ പൊലീസിനെയും നിയോഗിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story