Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരം റോഡ്...

ചുരം റോഡ് അറ്റകുറ്റപ്പണി: നാലു ദിവസത്തിനകം പൂർത്തിയാക്കണം

text_fields
bookmark_border
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര തിരക്കുകൾ പ്രമാണിച്ച് താമരശ്ശേരി ചുരം റോഡിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ ജില്ല കലക്ടർ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. നാലു ദിവസത്തിനകം അടിവാരം മുതൽ ലക്കിടി വരെയുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തും. ചെറുവാഹനങ്ങൾ കുഴികളിൽ ചാടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിറക്കിയത്. ചുരത്തിലൂടെ 25 ടൺ ഭാരവും അതിൽ കൂടുതലുമുള്ള ചരക്കുവാഹനങ്ങൾ നിരോധിച്ചിരുന്നു. ചുരം റോഡ് ശോച്യാവസ്ഥയിലായതിനെ തുടർന്നാണ് ചരക്കുവാഹനങ്ങൾ നിരോധിച്ചിരുന്നത്. 25 ടൺ ഭാരത്തിൽ കൂടുതലുള്ള വാഹനങ്ങൾ ബദൽ റോഡുകളായ പക്രംതളം ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമെന്നായിരുന്നു നിർദേശം. സ്കൂട്ടർ വിതരണം: ടെൻഡർ ക്ഷണിച്ചു കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി, ജില്ല ഭരണകൂടം വഴി നടപ്പിലാക്കുന്ന ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന പദ്ധതി പ്രകാരം ഏഴുപേർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29 വൈകീട്ട് മൂന്നു മണി. ടെൻഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സിവിൽ സ്റ്റേഷനിലെ ജില്ല സാമൂഹിക നീതി ഓഫിസിൽ ബന്ധപ്പെടാം. ഫോൺ: 0495- 2371911. പി.ഒ.എസ് മെഷീൻ ക്രമീകരണ നടപടികൾ 24 മുതൽ കോഴിക്കോട്: വളം ചില്ലറ വിൽപനശാലകളിൽ കാർഡുകൾ വഴി പണമടക്കുന്ന പി.ഒ.എസ് മെഷീനുകൾ ക്രമീകരിക്കുന്നതി​െൻറ നടപടികൾ ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിക്കുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിന് മുന്നോടിയായി 23ന് എല്ലാ ചില്ലറ വളം വിൽപനക്കാരും നിലവിലെ വളത്തി​െൻറ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ കൃഷിഭവനുകളിൽ അറിയിക്കേണ്ടതാണ്. സ്റ്റോക്ക് രജിസ്റ്റർ, പി.ഒ.എസ് മെഷീനുകൾ സഹിതമാണ് സാക്ഷ്യപ്പെടുത്തേണ്ടത്. ഡിസംബർ 26 മുതൽ 31 വരെ വളം വിൽപനയിൽ നിയന്ത്രണം ഉണ്ടായിരിക്കും. ജനുവരി ഒന്നു മുതൽ മുതൽ രാസവളം വിൽപന പി.ഒ.എസ് മെഷീൻ മുഖേന നടത്തും. ഇൗ മാസം 27ന് ജില്ലപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലെത്തി വളത്തി​െൻറ സ്റ്റോക്ക് മെഷീനിൽ രേഖപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story