Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനനവ് ജലശ്രീ ക്ലബ്​...

നനവ് ജലശ്രീ ക്ലബ്​ ഉദ്ഘാടനം

text_fields
bookmark_border
നാദാപുരം: പുറമേരി ഗ്രാമ പഞ്ചായത്ത് ജലനിധി പദ്ധതിയുടെ നേതൃത്വത്തിൽ മുതുവടത്തൂർ മാപ്പിള യു.പി സ്കൂളിൽ രൂപവത്കരിച്ച 'നനവ്' ജലശ്രീ ക്ലബ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീത കല്ലുള്ളതിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ.പി. ഹാജറ അധ്യക്ഷത വഹിച്ചു. യുവ കവി ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഹമീദ് മാസ്റ്റർ കളത്തിൽ, വാർഡംഗം ഷൈനി മലയിൽ, പി.ടി.എ പ്രസിഡൻറ് സിദ്ദീഖ് മാത്തോട്ടത്തിൽ, പ്രധാനധ്യാപകർ പി. കുഞ്ഞബ്ദുല്ല, ജലനിധി ടീം ലീഡർ സി. ലത്തീഫ്, റിനീഷ് എന്നിവർ സംസാരിച്ചു. എൻ. മോഹൻദാസ് സ്വാഗതവും ഇ.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങൾ നടത്തിയ ജലസംരക്ഷണ ജാഥ വാർഡംഗം എ.കെ.പി. ഹാജറ ഉദ്ഘാടനം ചെയ്തു. സി.എം. വിജയൻ, ടി. ശ്രീലത, ഒ. സ്വപ്ന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story