Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് ...

കോഴിക്കോട് മിഠായിതെരുവിലായി

text_fields
bookmark_border
മുഖ്യമന്ത്രിക്ക് പിറകെ ജനസാഗരം കോഴിക്കോട്: നഗര വികസന ചരിത്രത്തിൽ സുവർണ ദിനമായി മാറിയ ശനിയാഴ്ച നവീകരിച്ച മിഠായിതെരുവും, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതും കാണാൻ ജനമൊഴുകി. വൈകീട്ട് മുഖ്യമന്ത്രി പെങ്കടുത്ത തെരുവ് ഉദ്ഘാടനച്ചടങ്ങിന് മാനാഞ്ചിറ സ്ക്വയറിലൊരുക്കിയ സദസ്സിൽ ഉച്ചക്കുതന്നെയെത്തി സ്ഥാനം പിടിച്ചവർ വരെയുണ്ടായിരുന്നു. കരിങ്കൽ പാളികളിട്ട റോഡിലും ഗ്രാനൈറ്റ് പതിച്ച നടപ്പാതയിലും ക്രിസ്മസ്, ഞായറാഴ്ച അവധിയുടെ തലേന്നാളായ ശനിയാഴ്ച രാവിലെ മുതൽ ജനമൊഴുകി. അയൽ ജില്ലകളിൽനിന്നുപോലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ ഒഴുക്കായിരുന്നു. എം.ടി. വാസുദേവൻ നായരടക്കം സാംസ്കാരിക നായകരും ജനപ്രതിനിധികളും രാവിലെ മുതൽ തെരുവിൽ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് മാനാഞ്ചിറ മൈതാനിയിൽ ഉദ്ഘാടനത്തിനു മുമ്പ് തെരുവിൽ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അവിടെ പുതുതായി നിർമിച്ച ഒാപൺ സ്റ്റേജിൽ കയറി. ഇളകിമറിഞ്ഞ ജനക്കൂട്ടത്തോട് കൈവീശി. എൽ.െഎ.സി മതിലിൽ പൊെറ്റക്കാട്ടി​െൻറ 'തെരുവി​െൻറ കഥ'യിലെ കഥാപാത്രങ്ങൾ അണിനിരന്ന ചുമർചിത്രങ്ങൾ കണ്ട മുഖ്യമന്ത്രി പി.എം. താജ്റോഡ് ജങ്ഷന് സമീപം നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ഏർപ്പെടുത്തിയ ബഗി ബാറ്ററി കാർ നോക്കിക്കണ്ട് ട്രാൻസ്െജൻഡർ ഡ്രൈവർമാരടക്കമുള്ളവരോട് കുശലം പറഞ്ഞ് മാനാഞ്ചിറയിൽ പൊതുയോഗ വേദിയിലേക്ക് തിരിച്ചതോടെ മുഖ്യമന്ത്രിക്ക് പിന്നാലെ ജനസാഗരവും ഒഴുകി. മേലാപ്പ് തീർത്ത വിളക്കുകളും എൽ.െഎ.സി മതിലിൽ വിരിഞ്ഞ തെരുവി​െൻറ കഥയുടെ ചുമർചിത്രങ്ങളും കാസ്റ്റ് അയൺ കാലുകളിൽ തെരുവിലെ പ്രധാന ഇടങ്ങൾ അടയാളപ്പെടുത്തിയതും പച്ച നിറത്തിൽ വലിയ കലം പോലുള്ള മാലിന്യത്തൊട്ടികളും ഇരിപ്പിടങ്ങളുമൊക്കെ നോക്കി രാവിലെ മുതൽതന്നെ ജനം തെരുവിലലയുകയായിരുന്നു. സെൽഫിയെടുത്തും കടകളിൽ കയറിയിറങ്ങിയും അവർ നഗരത്തി​െൻറ ഉത്സവദിനം ആഘോഷിച്ചു. വാഹന ഗതാഗതം തടഞ്ഞ തെരുവിൽ എൽ.െഎ.സി ജങ്ഷൻ, മേലേപാളയം, താജ് റോഡ്, കോർട്ട് റോഡ്, മൊയ്തീൻ പള്ളി റോഡ് എന്നിവിടങ്ങളിൽനിന്നുള്ള പ്രധാന കവാടങ്ങളെല്ലാം പൊലീസ് ബാരിക്കേഡുകൾ കെട്ടി അടച്ചിരുന്നു. ക്രിസ്മസ് -നവവത്സരത്തിരക്ക് പ്രമാണിച്ച് ജനുവരി രണ്ടു വരെയാണ് ജില്ല കലക്ടർ വാഹനഗതാഗതം നിരോധിച്ചത്. എന്നാൽ, ഗതാഗതം തടഞ്ഞ് എപ്പോൾ വേണമെങ്കിലും ചങ്ങലയിടാവുന്ന വിധം ഇൗ കവാടങ്ങളിലെല്ലാം കാസ്റ്റ് അയൺ തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. തെരുവിൽ വാഹന ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളുമായാണ് പല കടകളും ശനിയാഴ്ചയും പ്രവർത്തിച്ചത്. പടങ്ങൾ ab
Show Full Article
TAGS:LOCAL NEWS 
Next Story