Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിനോദ സഞ്ചാര സാധ്യതകൾ ...

വിനോദ സഞ്ചാര സാധ്യതകൾ തുറന്നിട്ട്​ വള്ളിൽക്കടവ്​ പൂരം

text_fields
bookmark_border
വിനോദസഞ്ചാര സാധ്യതകൾ തുറന്നിട്ട് വള്ളിൽക്കടവ് പൂരം കോഴിക്കോട്: ഗ്രാമത്തെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് പൂരം നടത്താനൊരുങ്ങുകയാണ് തലക്കുളത്തൂർ വള്ളിൽക്കടവ് നിവാസികൾ. ഇതി​െൻറ ഭാഗമായി ഇൗമാസം 27 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. േകാഴിക്കോട്-അത്തോളി സംസ്ഥാനപാതയിലെ വി.െക റോഡ് ജങ്ഷൻ മുതൽ വള്ളിക്കടവിലെ പുഴയോരം വെര ഒമ്പതു വേദികളിലായാണ് പൂരത്തി​െൻറ പരിപാടികൾ അരങ്ങേറുന്നത്. അഞ്ചു ദിനങ്ങളിലായി സെമിനാറുകൾ, സ്റ്റേജ് ഷോകൾ, ആരോഗ്യപ്രദർശനം, പുഷ്പമേള, ചലച്ചിത്ര ക്യാമ്പ്, പൈതൃക പ്രദർശനം, ഭക്ഷ്യമേള തുടങ്ങി വിവിധ പരിപാടികൾ നടക്കും. പ്രദേശത്തെ അഞ്ച് െറസിഡൻറ്സ് അസോസിയേഷനുകളാണ് പൂരം നടത്തിപ്പി​െൻറ ചുക്കാൻ പിടിക്കുന്നത്. ജാതിമത കക്ഷിരാഷ്ട്രീയതകൾക്കതീതമായി പ്രദേശത്ത് കൂട്ടായ്മ രൂപപ്പെടുത്തുക, മതേതരത്വവും സാഹോദര്യവും ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയണ് നാട്ടുകാർ ഇത്തരമൊരു പരിപാടിയുമായി രംഗത്തുവന്നത്. ഇൗമാസം 28ന് ഏഴു മണിക്ക് എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എ.കെ. സുർജിത്, സ്വാഗതസംഘം ചെയർമാൻ ബഷീർ തയ്യിൽ, സത്യചന്ദ്രൻ, െക.കെ. ദയാനന്ദൻ, ബാലൻ കുനിയിൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story