Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീതിയുടെ ശബ്​ദം...

നീതിയുടെ ശബ്​ദം പൂർണമായി നിലച്ചിട്ടില്ല ^ശൈഖ്​ മുഹമ്മദ്​ കാരകുന്ന്​

text_fields
bookmark_border
നീതിയുടെ ശബ്ദം പൂർണമായി നിലച്ചിട്ടില്ല -ശൈഖ് മുഹമ്മദ് കാരകുന്ന് must................ നീതിയുടെ ശബ്ദം പൂർണമായി നിലച്ചിട്ടില്ല -ശൈഖ് മുഹമ്മദ് കാരകുന്ന് കോഴിക്കോട്: നീതിയുടെ ശബ്ദം പൂർണമായി നിലച്ചിട്ടില്ലെന്നാണ് ജറൂസലം വിഷയത്തിൽ അമേരിക്കൻ നിലപാട് തള്ളിയ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. 'ഇന്ത്യൻ ജനത ഫലസ്തീനികൾക്കൊപ്പം' എന്ന തലക്കെട്ടിൽ ജമാഅെത്ത ഇസ്ലാമി ജില്ല ഘടകം സംഘടിപ്പിച്ച ഖുദ്സ് െഎക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന നയം സ്വീകരിച്ചതിലൂടെ അമേരിക്ക അനീതിക്ക് നേതൃത്വം നൽകുകയാണ് ചെയ്തത്. അമേരിക്കക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടക്കുന്നത് സ്വന്തം രാജ്യത്തുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. പി.എ. ഫസൽ ഗഫൂർ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഡോ. ആർ. യൂസുഫ്, അസ്ലം ചെറുവാടി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും ടി.എം. ശരീഫ് മൗലവി നന്ദിയും പറഞ്ഞു. foto: sheikh mohd: ജമാഅെത്ത ഇസ്ലാമി കോഴിക്കോട് ജില്ല ഘടകം സംഘടിപ്പിച്ച ഖുദ്സ് ഐക്യദാർഢ്യ സംഗമം അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story