Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരം മാലിന്യ...

നാദാപുരം മാലിന്യ പ്ലാൻറ്​ പ്രശ്നം: കലക്​ടറുടെ ഇടപെടൽ ഫലം കാണുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ

text_fields
bookmark_border
നാദാപുരം: രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാൻറ് തുറക്കാൻ സാഹചര്യമൊരുങ്ങുന്നു. ജില്ല കലക്ടറുടെ സീറോ വേസ്റ്റ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയാണ് സംസ്‌കരണ പ്ലാൻറിന് പുനർജനി നൽകാൻ അധികൃതർ ആലോചിക്കുന്നത്. കഴിഞ്ഞദിവസം ജില്ല കലക്ടർ യു.വി. ജോസ് നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വിവിധ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാർട്ടി നേതാക്കളുമായും മാലിന്യ നിർമാർജനകാര്യം ചർച്ചചെയ്യാൻ വേണ്ടി യോഗം വിളിച്ചിരുന്നു. സീറോ വേസ്റ്റ് പദ്ധതിക്ക് കീഴിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യത്തി​െൻറ പൂർണ സംസ്കരണമാണ് ലക്ഷ്യംവെക്കുന്നത്. ജൈവമാലിന്യം അതത് സ്ഥലത്തുവെച്ചുതന്നെ സംസ്കരിക്കണം. നാദാപുരം പഞ്ചായത്ത് ഹാളിൽ നടന്ന യോഗശേഷം കലക്‌ടർ പൂട്ടിക്കിടക്കുന്ന പാലോം ചാലകുന്നിലെ ഗ്രാമപഞ്ചായത്ത് വക മാലിന്യസംസ്‌കരണ പ്ലാൻറും സന്ദർശിച്ചിരുന്നു. പ്രദേശവാസികളായ സമരസമിതിയുടെ ഉപരോധത്തെ തുടർന്ന് രണ്ടു വർഷം മുമ്പാണ് പ്ലാൻറ് അടച്ചുപൂട്ടിയത്. രൂക്ഷമായ ആരോഗ്യപ്രശ്നം കാരണമാണ് നാട്ടുകാർ പ്ലാൻറിനെതിരെ സമരരംഗത്തിറങ്ങിയത്. പുതിയ സാഹചര്യത്തിൽ കലക്‌ടർ സമര സമിതിയെ ചർച്ചക്ക് വിളിക്കുമെന്നാണ് വിവരം. പ്ലാൻറിലെത്തിയ കലക്ടറെ സമരസമിതി പ്രവർത്തകർ സന്ദർശിച്ചിരുന്നു. പ്ലാസ്റ്റിക്കുൾപ്പെടെയുള്ള അജൈവ മാലിന്യം പ്ലാൻറിൽ കൊണ്ടുവന്നു പരിസ്ഥിതി പ്രശ്നമുണ്ടാക്കാതെ പാക്ക്ചെയ്ത് കയറ്റിയയക്കുകയാണ് ലക്ഷ്യംവെക്കുന്നത്. ഇതിന് സമരസമിതിയുമായി അനുരഞ്ജനത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ, പ്ലാൻറ് വീണ്ടും തുറക്കുന്നതിന് ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നാണ് സമരസമിതി നിലപാട്. തങ്ങളുമായി കരാറിലേർപ്പെട്ട ശേഷം നേരത്തേ അധികൃതർ വഞ്ചന നടത്തിയ അനുഭവമാണുള്ളതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നൂറോളം കുടുംബങ്ങൾ രൂക്ഷമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് തെരുവിലിറങ്ങി സമരം നടത്തിയത്. നേരത്തേ സമരസമിതിയുമായി സഹകരിച്ച ഇടതുപക്ഷം ഭരണത്തിലിരിക്കെ സമരസമിതിക്കാർ ഒത്തുതീർപ്പിനു വഴങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, മാലിന്യ സംസ്കരണത്തിൽനിന്ന് പൂർണമായി രണ്ടുവർഷമായി വിട്ടുനിൽക്കുകയാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ. നിറവുമായി സഹകരിച്ച് ജനകീയ സമിതി നേതൃത്വത്തിൽ നടക്കുന്ന മാലിന്യസമാഹരണം മാത്രമാണ് ഇതുവരെ നാട്ടുകാർക്ക് ആശ്വാസമേകിയിരുന്നത്. 2016 ഫെബ്രുവരിയിലാണ് നാട്ടുകാരുടെ ഉപരോധത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാൻറ് അടച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story