Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനവികതയുടെ...

'മാനവികതയുടെ പ്രവാചകന്‍': സാംസ്കാരിക സദസ്സ്​​

text_fields
bookmark_border
എകരൂല്‍: ജമാഅത്തെ ഇസ്ലാമി ബാലുശ്ശേരി, താമരശ്ശേരി ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ എകരൂലില്‍ 'മാനവികതയുടെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. നാടക പ്രവര്‍ത്തകന്‍ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡൻറ് ആര്‍.കെ. അബ്ദുല്‍ മജീദ്‌ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം വി.പി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഫ. ഡോ. എം. പ്രജില, എസ്.ആര്‍.എ സര്‍വകലാശാലയില്‍നിന്ന്‍ ക്ലിനിക്കല്‍ സോഷ്യോളജിയില്‍ ഒന്നാം റാങ്ക് നേടിയ പി. ഷമീന ബഷീര്‍, ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ കെ.എം. രഞ്ജിത്ത് കുമാര്‍, പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ മിഥുന്‍ എന്നിവര്‍ക്ക് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉപഹാരം നല്‍കി. മനോഹരൻ പണിക്കര്‍ പെരുമ്പള്ളി, ഹുസൈന്‍ കരാടി, സി.കെ. സതീഷ്‌കുമാര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, അനില്‍കുമാര്‍ എകരൂല്‍, ആര്‍ദ്ര, ആര്‍.സി. സാബിറ, രാജി രമേശ്‌, ഷമീന ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഭാഗ്യദേവ്, ഫിനു, അദീബ എന്നിവര്‍ പ്രാർഥന നടത്തി. ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ പരിപാടിയില്‍ അനുസ്മരിച്ചു. രമേശ്‌ കവിത അവതരിപ്പിച്ചു. ഫാരിന്‍ മുഹമ്മദ്‌, അയന പുതിയേടത്ത്, ഷാനില്‍ എന്നിവര്‍ ഗാനാലാപനം നടത്തി. ജമാഅത്തെ ഇസ്ലാമി ബാലുശ്ശേരി ഏരിയ പ്രസിഡൻറ് കെ.കെ. നൗഫല്‍ സ്വാഗതവും സിദ്ദീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story