Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ത്യൻ സീനിയർ വോളിയിൽ ...

ഇന്ത്യൻ സീനിയർ വോളിയിൽ ഇനി മൂലാടി​െൻറ കരസ്പർശം

text_fields
bookmark_border
പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ മൂലാടെന്ന വോളിഗ്രാമത്തിൽ മത്സരം നടക്കുമ്പോൾ ബാൾബോയ് ആയിരുന്ന ആറുവയസ്സുകാരൻ മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറത്ത് ഇന്ത്യൻ സീനിയർ വോളിബാൾ ടീമി‍​െൻറ നെടുന്തൂണാവും. മൂലാട്ടെ ചീനികണ്ടി രതീഷാണ് ഇന്ത്യൻ ജഴ്സിയണിയാൻ ഒരുങ്ങുന്നത്. എതിർ ടീമി​െൻറ സർവുകൾ നിലംതൊടാതിരിക്കാൻ ഗ്രൗണ്ടിൽ കൈമെയ് മറന്ന് കളിക്കുന്ന രതീഷിന് 'പറക്കും ലിബറോ' എന്നാണ് സഹകളിക്കാർ നൽകിയിരിക്കുന്ന വിശേഷണം. ജന്മനാ സംസാരശേഷി നഷ്ടമായ ജ്യേഷ്ഠസഹോദര​െൻറ കളിയിലെ മിടുക്ക് പിന്തുടർന്ന് പതുക്കെ കളത്തിലിറങ്ങി കളിയുടെ മർമങ്ങൾ സ്വയം വശത്താക്കുകയായിരുന്നു രതീഷ്. മൂലാട് എ.എൽ.പി സ്കൂളിൽ പഠിക്കുമ്പോൾതന്നെ കളിയിൽ മികവ് പുലർത്തിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ നൊച്ചാട് ഹൈസ്കൂൾ ടീമി​െൻറ ഭാഗമായ രതീഷിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മധ്യപ്രദേശിൽ നടന്ന നാഷനൽ സ്കൂൾ ഗെയിംസിൽ കേരള ജഴ്സി അണിയാൻ ഈ എട്ടാം ക്ലാസുകാരന് ഭാഗ്യമുണ്ടായി. 1998ൽ മലപ്പുറത്തു നടന്ന സംസ്ഥാന ജൂനിയർ വോളിയിൽ ടോം ജോസഫ് ഉൾപ്പെട്ട ജില്ല ടീം ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കണ്ണൂരിനെ തോൽപിക്കുമ്പോൾ ടീമിലെ ഒരു പ്രധാന അംഗമായിരുന്നു രതീഷ്. 2002ൽ കണ്ണൂരിൽ സംസ്ഥാന സീനിയർ വോളിയിൽ നീണ്ട ഇടവേളക്കുശേഷം കോഴിക്കോട് കിരീടം നേടുമ്പോൾ പ്രധാന പങ്കുവഹിക്കാൻ ഈ താരത്തിനു സാധിച്ചു. 2004, 2005, 2006 വർഷങ്ങളിൽ ദേശീയ വോളിയിൽ ലിബറോ എന്ന നിലയിൽ ത​െൻറ സാന്നിധ്യം ഉറപ്പുവരുത്തി. ഫെഡറേഷൻ കപ്പിൽ 2015ൽ കേരള ടീം റണ്ണേഴ്സ്അപ്പ് ആയപ്പോഴും 2016ൽ കിരീടം നേടിയപ്പോഴും ഇന്ത്യയിലെ മികച്ച ലിബറോയായി തിരഞ്ഞെടുത്തത് രതീഷിനെയാണ്. ഇന്ത്യൻ സീനിയർ വോളിബാൾ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച സന്തോഷത്തിലാണെങ്കിലും ഈ കായികതാരത്തിന് ജീവിത പ്രാരബ്ധങ്ങൾ ഏറെ അലട്ടുന്നുണ്ട്. ജ്യേഷ്ഠനും പ്രായമായ അച്ഛനമ്മമാരും ഭാര്യയുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയം രതീഷാണ്. ജില്ല സർട്ടിഫിക്കറ്റി​െൻറ മാത്രം മികവിൽ ഉന്നതബന്ധങ്ങളുള്ള പലരും ഗവ. സർവിസിൽ വിലസുമ്പോഴാണ് ഒരുപാട് തവണ ദേശീയ മത്സരങ്ങൾ കളിച്ച, ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന രതീഷ് ഒരു ജോലിക്കുവേണ്ടി അധികൃതരുടെ കനിവ് കാത്തുകഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story