Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗതക്കുരുക്കിൽ...

ഗതാഗതക്കുരുക്കിൽ വീർപ്പു​മുട്ടി കൊയിലാണ്ടി

text_fields
bookmark_border
കൊയിലാണ്ടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊയിലാണ്ടി നഗരം. മന്ദമംഗലം മുതൽ കൊയിലാണ്ടി പഴയ ചിത്ര ടാക്കീസുവരെ കി.മീറ്ററുകളോളം ദേശീയപാത ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രിയിലും തുടർന്നു. ക്രിസ്മസ് അവധിക്കാലം, ശബരിമല ദർശനം, വിനോദയാത്ര തുടങ്ങിയ കാരണങ്ങളാൽ വാഹനങ്ങൾ കൂടുതൽ നിരത്തിൽ ഇറങ്ങിയേതാടെയാണ് കുരുക്ക് രൂക്ഷമായത്. മൂന്നും നാലും വരികളായും ഇടക്കു കയറിയുമൊക്കെ വാഹനങ്ങൾ ഓടിച്ചത് കുരുക്ക് ദുശ്കരമാക്കി. ഇതോടെ ബസുകളുടെ സമയക്രമം പാടെ തെറ്റി. പല ബസുകൾക്കും ഓട്ടം ഒഴിവാക്കേണ്ടി വന്നു. ഉൾപ്രദേശങ്ങളിലേക്കു പോകേണ്ട യാത്രക്കാരും നിശ്ചിത സമയം കണക്കാക്കി യാത്ര പുറപ്പെട്ടവരും വലഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story