Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്മക്കൊരു...

അമ്മക്കൊരു പച്ചക്കറിത്തോട്ടം: എൻ.എസ്​.എസ് ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
മേപ്പയൂർ: കൊയിലാണ്ടി ഗവ. കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ക്യാമ്പ് കെ.ജി.എം.എസ്.യു.പി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എ.കെ. അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ സ്വാഗതവും കൺവീനർ യു.കെ. അമ്മത് നന്ദിയും പറഞ്ഞു. ഇ. കുഞ്ഞിക്കണ്ണൻ, പി.ടി.എ പ്രസിഡൻറ് ഇ.കെ. ഗോപി, വി. സുനിൽ, സുഭാഷ് സമത, സഞ്ജയ് കൊഴുക്കല്ലൂർ, എം.കെ. രാമചന്ദ്രൻ, രാജീവൻ അയടത്തിൽ, കെ. കുഞ്ഞികൃഷ്ണൻ, വി. ജയരാജൻ, പ്രോഗ്രാം ഓഫിസർമാരായ കെ.സി. ലിബി, ഇ.വി. രാഗിണി, അഭിനന്ദ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂർ പ്രദേശത്തെ 100 വീടുകൾ ദത്തെടുത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിന് നിലമൊരുക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. കൂടാതെ ഊടുവഴി നന്നാക്കൽ, കുളം ശുചീകരിക്കൽ തുടങ്ങിയ പ്രവൃത്തികളും ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story