Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്.എസ് സപ്തദിന...

എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്​ തുടക്കം

text_fields
bookmark_border
നടുവണ്ണൂർ: കൂത്താളി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിന് കോട്ടൂർ എ.യു.പി സ്കൂളിൽ തുടക്കമായി. കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിലാസിനി കൊരോങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷിബിത, കോട്ടൂർ എ.യു.പി സ്കൂൾ മാനേജർ കെ. സദാനന്ദൻ, പി.ടി.എ പ്രസിഡൻറ് സി.എച്ച്. സുരേഷ്, കെ.എം.കെ. ബാലകൃഷ്ണൻ, കെ.സി. ദാമോദരൻ, കെ. വിനോദ്, എസ്. ഷൈനി എന്നിവർ സംസാരിച്ചു. എൻ.കെ. സലിം സ്വാഗതവും കുമാരി ദീപ്തി നന്ദിയും പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ, സുഭിക്ഷം, പരിസ്ഥിതി സംരക്ഷണം, ബോധവത്ക്കരണ ക്ലാസുകൾ, കലാപരിപാടികൾ, അടുക്കളത്തോട്ടം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. 29 ന് ക്യാമ്പ് അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story