Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി ആശുപത്രി...

കൊയിലാണ്ടി ആശുപത്രി കെട്ടിടം മാർച്ചിൽ തുറക്കും

text_fields
bookmark_border
*സത്യഗ്രഹ സമരം അവസാനിപ്പിച്ചു കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടം രോഗികൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് 20 ദിവസമായി നടത്തുന്ന സമരം നഗരസഭ ചെയർമാൻ കെ. സത്യൻ, കെ. ദാസൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് അവസാനിപ്പിച്ചത്. ആശുപത്രിയിലെ പുതിയ കെട്ടിടം പൂർണ സജ്ജീകരണങ്ങളോടെ മാർച്ച് ആദ്യവാരം തുറന്നുകൊടുക്കും. പുതിയ കെട്ടിടത്തിൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ ഫണ്ട് എം.എൽ.എ അനുവദിക്കും. മാർച്ച് 31നകം ഡയാലിസിസ് സ​െൻറർ ആരംഭിക്കും. ജനുവരി അവസാനത്തോടെ കാരുണ്യ ഫാർമസി, ഫിസിയോതെറപ്പി സ​െൻറർ, 24 മണിക്കൂർ ലാബ് എന്നിവ സജ്ജമാക്കും. ഇതാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ. നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, ആശുപത്രി സൂപ്രണ്ട് സച്ചിൻ ബാബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, യു. രാജീവൻ, വി.പി. ഭാസ്കരൻ, വി.വി. സുധാകരൻ, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്തുകണ്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story