Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.ഇ.ആര്‍ ഭേദഗതി...

കെ.ഇ.ആര്‍ ഭേദഗതി പിന്‍വലിച്ച് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണ​െമന്ന്​ മാനേജ്‌മെൻറ്​ കൂട്ടായ്മ

text_fields
bookmark_border
കാരന്തൂര്‍: കെ.ഇ.ആര്‍ ഭേദഗതി പിന്‍വലിച്ച് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മാനേജ്‌മ​െൻറുകളുമായി ചര്‍ച്ചനടത്താതെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍കാല പ്രാബല്യത്തോടെ അന്യായമായി കെ.ഇ.ആറില്‍ വരുത്തിയ ഭേദഗതി കാരണം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. കാരന്തൂര്‍ മര്‍കസില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍കസ് കോര്‍പറേറ്റ് മാനേജര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് എയ്ഡഡ് സ്‌കൂള്‍ സ്റ്റാൻഡിങ് കമ്മിറ്റി സെക്രട്ടറി ബഷീര്‍ ബാബു, മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി, നാദാപുരം ടി.ഐ.എം ഗേള്‍സ് എച്ച് എസ്.എസ് മാനേജര്‍ ബംഗ്ലത്ത് മുഹമ്മദ്, കടമേരി ആര്‍.എ.സി എച്ച്.എസ്.എസ് മാനേജര്‍ക്കുവേണ്ടി ബഷീര്‍ പൊറോറ, ചക്കാലക്കല്‍ എച്ച്.എസ്.എസ് മാനേജര്‍ പി.കെ സുലൈമാൻ, കുട്ടമ്പൂര്‍ എച്ച്.എസ്.എസ് മാനേജര്‍ പൂമംഗലത്ത് അബ്ദുറഹിമാൻ, പാവണ്ടൂര്‍ എച്ച്.എസ്.എസ് മാനേജര്‍ ശേഖരന്‍ നായർ, എം.ജെ.എച്ച്.എസ്.എസ് അസി. മാനേജര്‍ മുഹമ്മദ് റാഫി, ഹസനിയ്യ യു.പി.എസ് മാനേജര്‍ ശറഫുദ്ധീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പുതിയതായി ആരംഭിച്ച മറ്റു സ്‌കൂള്‍ മാനേജര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സ്വാഗതവും സ്‌കൂള്‍ കോഒാഡിനേറ്റര്‍ എം.പി. അഹമദ് കോയ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story