Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യം കിട്ടിയ...

സ്വാതന്ത്ര്യം കിട്ടിയ സമയത്തും ഗാന്ധിജി ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയായിരുന്നു - ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

text_fields
bookmark_border
സ്വാതന്ത്ര്യം കിട്ടിയ സമയത്തും ഗാന്ധിജി ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയായിരുന്നു - -മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഫറോക്ക്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദത്തിനുംവേണ്ടി കൊല്‍ക്കത്തയിലെയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി സഞ്ചരിക്കുകയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഫാറൂഖ് കോളജില്‍ നടക്കുന്ന എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തി‍​െൻറയും വര്‍ണത്തി‍​െൻറയും പേരില്‍ രാജ്യത്തി‍​െൻറ അഖണ്ഡത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് ഗാന്ധിജിയെ പോലൊരു നേതാവിനു വേണ്ടിയാണെന്നും രാജ്യത്തി‍​െൻറ ഭാവി യുവസമൂഹത്തി‍​െൻറ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈയൊരു സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തില്‍ നേതൃഗുണവും രാജ്യസ്നേഹവും വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.സി.സി പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഫ്റ്റനൻറ് കേണല്‍ എന്‍.എ. പ്രദീപ് മുഖ്യഭാഷണം നടത്തി. ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ ഇ.പി ഇമ്പിച്ചിക്കോയ, മാനേജിങ്ങ് കമ്മറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ്, ക്യാമ്പ് കമാൻഡൻറ് കേണല്‍ എന്‍. കുമാര്‍, ക്യാമ്പ് അഡ്ജുഡൻറ് ലഫ്റ്റനൻറ് അറ്സുൽ അസീസ് എന്നിവര്‍ സംസാരിച്ചു. FARO40 ഫാറൂഖ് കോളജിലെ എൻ.സി.സി ദേശിയോദ്ഗ്രഥന ക്യാമ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു FARO30 എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത കേഡറ്റുകൾ
Show Full Article
TAGS:LOCAL NEWS 
Next Story