Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ സമരം...

ഗെയിൽ സമരം താമരശ്ശേരിയിലും ശക്തമാക്കുമെന്ന് കർഷക സംഘടനകൾ

text_fields
bookmark_border
ഈ മാസം 29ന് സമരപ്രഖ്യാപന കൺവെൻഷൻ താമരശ്ശേരി: ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ താമരശ്ശേരി ഭാഗത്തും സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ രംഗത്ത്. മാസങ്ങൾക്ക്മുമ്പ് ചാലക്കരയിലും ഉണ്ണികുളത്തും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കിടെ ശക്തമായ പ്രതിഷേധങ്ങളും അറസ്റ്റ് നടപടികളും നടന്നിരുന്നു. എന്നാൽ, ഗെയിൽ വിക്ടിംസ് ഫോറം നേതാവായിരുന്ന ഷാജിയുടെ അകാല നിര്യാണംമൂലം താമരശ്ശേരി ഭാഗത്തെ സമരങ്ങൾക്ക് മങ്ങലേറ്റിരുന്നു. ഗെയിൽ പൈപ്പ്ലൈൻ പദ്ധതി നടപ്പിലാകുന്നതോടെ ഭൂമി നഷ്ടമാകുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാവാത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ താമരശ്ശേരിയിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ ഗെയിൽ അധികൃതർ തയാറാവുന്നില്ലെന്ന് കർഷക സംഘടനാ ഭാരവാഹികൾ പറഞ്ഞു. നികത്തപ്പെട്ടുകൊണ്ടിരിക്കുന്ന തണ്ണീർ തടങ്ങൾക്കും കുടിവെള്ള േസ്രാതസ്സുകൾക്കും ബദൽസംവിധാനം ഒരുക്കാതെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെയുമാണ് പദ്ധതിയുമായി ഗെയിൽ മുന്നോട്ടു പോകുന്നത്. നിയമപ്രകാരമുള്ള സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കുന്നതുവരെയും ഭൂമി നഷ്ടപ്പെടുന്നവർക്ക് പിപണി വിലക്കനുസരിച്ച നഷ്ടപരിഹാരം ലഭ്യമാക്കുന്നതു വരെയും ശക്തമായ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതി​െൻറ ഭാഗമായി ഈ മാസം 29ന് താമരശ്ശേരിയിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ഭാരവാഹികൾ പറഞ്ഞു. ഹരിത സേന, കേരള ഭൂസംരക്ഷണ സമിതി, മറ്റു പ്രാദേശിക കർഷക കൂട്ടായ്മകൾ എന്നിവർ സംയുക്തമായാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം താമരശ്ശേരി: മലയോര മേഖലയിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താമരശ്ശേരി ഗവ. യു.പി സ്കൂളിൽ കരോൾ ഗാനത്തി​െൻറ അകമ്പടിയോടെയെത്തിയ ക്രിമസ് അപ്പൂപ്പൻ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ മുറ്റത്ത് ക്രിസ്മസ് ട്രീയും മനോഹരമായി അലങ്കരിച്ചിരുന്നു. അധ്യാപകരുടെ കരോൾ ഗാനമേളയും നടന്നു. ഹെഡ്മാസ്റ്റർ പി. ശ്രീനിവാസൻ, ബെന്നി, റോസി, വൽസല എന്നിവർ നേതൃത്വം നൽകി. ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രധാനാധ്യാപിക മോളി ഫ്രാൻസിസ്, യഹ്യ ഖാൻ, ഡെയ്സി, ശ്രീജ എന്നിവർ നേതൃത്വം നൽകി. നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്തു താമരശ്ശേരി: ചളിക്കോട് പബ്ലിക് ലൈബ്രറിയുടെ കീഴിൽ സംഘടിപ്പിക്കുന്ന നൃത്തവിദ്യാലയം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെംബർ ശ്രീജ സത്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് വി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. നൃത്ത അധ്യാപിക അഖില, സി.പി. രാമൻകുട്ടി, എം. നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story