Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരം റോഡ് ആക്​ഷൻ...

ചുരം റോഡ് ആക്​ഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
TSY Churam Dharnna ലക്കിടി ചുരം കവാടത്തിൽ പ്രതിഷേധ ധർണ ഓയിസ്ക ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ഈങ്ങാപ്പുഴ: തകർന്ന ചുരം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ചുരം റോഡ് ആക്ഷൻ കമ്മിറ്റി ലക്കിടി ചുരം കവാടത്തിൽ പ്രതിഷേധ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകനായ ഓയിസ്ക ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റോഡ് എത്രയും പെട്ടെന്ന് നന്നാക്കുക, ചുരം വയനാടിനോട് ചേർക്കുക, ആവശ്യമായ പൊലീസിനെ നിയമിക്കുക, വളവുകൾ ഇൻറർലോക് ചെയ്യുക, ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, വയനാടിനോടുള്ള അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. എം.എസ്. യൂസുഫ് അധ്യക്ഷത വഹിച്ചു. സെയ്ത് തളിപ്പുഴ, കെ. സുകുമാരൻ, ഷാഹിദ് കുട്ടമ്പൂർ എന്നിവർ സംസാരിച്ചു. ഋഷികുമാർ സ്വാഗതവും സാലിം അറമല നന്ദിയും പറഞ്ഞു. 'വയലാർ കവിതകളും ഗാനങ്ങളും' സെമിനാർ നടത്തി ഈങ്ങാപ്പുഴ: വയലാർ രാമവർമയുടെ കവിതകളെയും ഗാനങ്ങളെയും കുറിച്ച് ലിസ കോളജ് മലയാളം ഡിപ്പാർട്മ​െൻറ് സാഹിത്യവേദി 'ഞാറ്റുവേലയുടെ' ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. മാധ്യമ പ്രവർത്തകൻ കെ.എഫ് ജോർജ് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. ജിമ്മി ആഞ്ഞിലിത്തോപ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, ഫാ. ബോബി പുള്ളോലിക്കൽ, ഫാ. നിജു തലച്ചിറ, ലിൻസി ജോസഫ്, ഫർഹത്ത് എന്നിവർ സംസാരിച്ചു. വയലാർ ഗാനാലാപന മത്സരവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story