Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികളും...

വ്യാപാരികളും തൊഴിലാളികളും ഒന്നിച്ച്​ ക്രിസ്​മസ്​ ആഘോഷം

text_fields
bookmark_border
കോഴിക്കോട്: നഗരത്തിലെ പ്രധാന മൊത്ത വിപണനകേന്ദ്രങ്ങളിലൊന്നായ മൊയ്തീൻ പള്ളി റോഡിൽ ബേബി ബസാർ മേഖലയിൽ വ്യാപാരികളും തൊഴിലാളികളും അണിനിരന്ന് ക്രിസ്മസ് ആഘോഷം നടത്തി. ബേബി ബസാർ ക്രിസ്മസ് കരോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരോളും അരിവിതരണവും നടന്നു. ബസാറിലെ എല്ലാകച്ചവട സ്ഥാപനങ്ങളിലും കേക്ക് വിതരണം, പുൽക്കൂട് നിർമാണം, ബാൻറ് മേളം, ശിങ്കാരിമേളം എന്നിവയും നടന്നു. ബസാറിൽ നിറയെ നക്ഷത്ര ദീപങ്ങളും മറ്റ് അലങ്കാരങ്ങളുമായി രാവിലെ 10ന് തന്നെ ആഘോഷം ആരംഭിച്ചിരുന്നു. കമ്മിറ്റി പ്രസിഡൻറ് സി.യു. േജാബ് ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം സ​െൻറ് മേരീസ് ജാക്കോബിറ്റ് സിറിയൻ കത്തീഡ്രൽ വികാരി ഫാ. അജോഷ് കെ. ജോസഫ് ക്രിസ്മസ് സന്ദേശം നൽകി. എ.കെ. മൻസൂർ കേക്ക് മുറിച്ചു. എഡിസൺ, എം.യു.ബോബൻ, വി.എം. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഇവാഞ്ച്ജലി ജോഷി, ജനിഫർ ജോഷി എന്നിവർ പ്രാർഥന ചൊല്ലി. ടി.എൽ. ജോൺസൺ അധ്യക്ഷത വഹിച്ചു. കെ.എം. ജസ്റ്റിൻ സ്വാഗതവും പി.എം. ജോയ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story