Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാറൂഖ് കോളജിൽ ബ്രീഫ്...

ഫാറൂഖ് കോളജിൽ ബ്രീഫ് സൈക്കോതെറപ്പി അന്താരാഷ്​ട്ര ശിൽപശാല

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് സൈക്കോളജി വിഭാഗവും ഇൻറർനാഷനൽ ട്രെയിനിങ് കോൺഫറൻസ് ഇൻ ബ്രീഫ് സൈക്കോതെറപ്പിയും സംയുക്തമായി സൊലൂഷൻ ഫോക്കസ്ഡ് ബ്രീഫ് തെറപ്പിയിൽ അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തി​െൻറ ഭാഗമായാണ് ശിൽപശാല. നെതർലൻഡ്സിലെ പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ. ആർനോഡ് ഹ്യുബെർ ഉദ്ഘാടനം ചെയ്തു. ആസ്േട്രലിയൻ മനഃശാസ്ത്രജ്ഞനായ ഡോ. മൈക്കിൾ ഡുറൻറ്, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. പി.പി. യൂസുഫലി, ഡോ. നിഷ, ജോമോൻ ജോയ് എന്നിവർ സംസാരിച്ചു. അഡ്വാൻസ്ഡ് െട്രയിനിങ് ഇൻ സൊലൂഷൻ ഫോക്കസ്ഡ് ബ്രീഫ് തെറപ്പി, ഇൻട്രാഡക്ടറി െട്രയിനിങ് ഇൻ സൊലൂഷൻ ഫോക്കസ്ഡ് ബ്രീഫ് തെറപ്പി തുടങ്ങിയ വിഷയങ്ങളിലാണ് ശിൽപശാല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 80 പ്രതിനിധികൾ പങ്കെടുത്തു. Dr. Arnod huber ulgadanam cheyyunnu.jpg ഫാറൂഖ് കോളജിൽ നടന്ന അന്താരാഷ്ട്ര ശിൽപശാല നെതർലൻഡ്സിലെ പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ. ആർനോഡ് ഹ്യുബെർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story