Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിയാത്തൻമലയിൽ...

കരിയാത്തൻമലയിൽ ചാക്കുകളിൽ നിറച്ച് വർക്​ഷോപ് മാലിന്യം തള്ളി

text_fields
bookmark_border
കക്കോടി: കരിയാത്തൻമല അമ്പലത്തിനുസമീപവും ചാമപറമ്പത്ത് താഴത്തിനടുത്തും വർക്ഷോപ് മാലിന്യം തള്ളി. ചാക്കഴിച്ച് പരിശോധിച്ചപ്പോൾ പാവങ്ങാടുള്ള സ്ഥാപനത്തി​െൻറ ബില്ലും മറ്റ് പേപ്പറുകളും കിട്ടി. മലയുടെ മുകളിൽ പല സ്ഥലങ്ങളിലായി മാലിന്യം തള്ളിയിട്ടുണ്ട്. പല പ്രാവശ്യം ലോഡായി കൊണ്ടുവന്നാണ് തള്ളിയത്. കുറ്റിക്കാടിനുള്ളിലായി മാലിന്യം വലിച്ചെറിഞ്ഞിട്ടുമുണ്ട്. വർക്ഷോപ്പിൽ ഒായിലും മറ്റും തുടക്കുന്ന നൂൽക്കെട്ടുകൾക്കൊപ്പം മറ്റ് അവശിഷ്ടങ്ങളും ചാക്കിലുണ്ട്. മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ചാക്കിലെ ബില്ലിലെ മേൽവിലാസത്തിൽ ബന്ധപ്പെട്ടെങ്കിലും തള്ളിയ ചാക്കുകൾ നീക്കം ചെയ്തിട്ടില്ല. സംഭവത്തിൽ ചേവായൂർ പൊലീസും നിസ്സംഗതയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രകൃതിക്കും ജനങ്ങൾക്കും ദോഷകരമായ വിധത്തിൽ വൻമാലിന്യനിക്ഷേപം നടന്നിട്ടും പൊലീസ് ഉടൻ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസി​െൻറ വിശദീകരണം. KKDI- WASTE PHOTO.jpg കക്കോടി കരിയാത്തൻമലയിൽ ചാക്കുകളിൽ നിറച്ച് വർക്ഷോപ് മാലിന്യം തള്ളിയ നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story