Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവബോധന ക്ലാസ്​

അവബോധന ക്ലാസ്​

text_fields
bookmark_border
വടകര: തീരദേശം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകൾക്കായി കോഴിക്കോട് റൂറൽ സെൽഫ് എംപ്ലോയ്മ​െൻറ് െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സഹായത്തോടെ പ്രത്യേക സംഘടിപ്പിച്ചു. സർക്കാർ ഏജൻസികളുടെ സഹായത്തോടെ കുടുംബശ്രീ മുഖേന കൂടുതൽ സ്ത്രീകളെ തൊഴിൽമുഖത്ത് എത്തിക്കുന്നതിനാണ് ക്ലാസ്. റൂറൽ സെൽഫ് എംപ്ലോയ്മ​െൻറ് െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, വാർഡ് മെംബർമാരായ കെ. ലീല, പി.പി ശ്രീധരൻ, സി.ഡി.എസ് ചെയർപേഴ്സൻ സുശീല, ഷിബിലി എന്നിവർ സംസാരിച്ചു. ഫാക്കൽറ്റികളായ രാഘവൻ, പ്രഭാകരൻ എന്നിവർ ക്ലാസെടുത്തു. സ്ത്രീകൾക്ക് താൽപര്യമുള്ള മേഖലകളിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യമായി ലഭിക്കുന്ന വിവിധതരം കോഴ്സുകളിലേക്കുള്ള പ്രവേശനം പഞ്ചായത്ത് ഉറപ്പുവരുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story