Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാപ്പിളകല അക്കാദമി...

മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഓഫിസ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
നാദാപുരം: സാംസ്കാരിക വകുപ്പിനു കീഴിൽ നാദാപുരത്ത് തുടങ്ങുന്ന മോയിൻകുട്ടി സ്മാരക മാപ്പിളകല അക്കാദമി ഉപ കേന്ദ്രത്തി‍​െൻറ ഓഫിസ് ചൊവ്വാഴ്ച വൈകീട്ട് ആറിന് നാദാപുരം ബസ്സ്റ്റാൻഡിന് പിറകുവശത്തെ മാസ് കോംപ്ലക്സിൽ തുടങ്ങും. ജനുവരി രണ്ടാം വാരത്തിൽ ഉപകേന്ദ്രത്തി​െൻറ ഉദ്ഘാടനം സാംസ്കാരികമന്ത്രി ഇ.കെ. ബാലൻ നിർവഹിക്കും. നാദാപുരം ടി.ബി പരിസരത്തെ മരാമത്ത് വക സ്ഥലത്താണ് ഉപകേന്ദ്രം നിർമിക്കുന്നത്. ഇതിനായി ഒരു കോടി രൂപ സാംസ്കാരിക വകുപ്പ് വകയിരുത്തിയിട്ടുണ്ട്. മാപ്പിളകല അക്കാദമി ഭാരവാഹികളായ ടി.കെ. ഹംസ, ഗായകൻ എരഞ്ഞോളി മൂസ എന്നിവർ ഇതിനായി നേരേത്ത നാദാപുരത്തെത്തി സ്ഥലനിർണയം നടത്തുകയും ഉപകേന്ദ്രത്തി​െൻറ സ്കെച്ച് തയാറാക്കുകയും ചെയ്തിട്ടുണ്ട്. മരാമത്ത് വകുപ്പിൽ നിന്ന് സ്ഥലം ലഭ്യമാക്കാൻ മുഖ്യമന്ത്രിയെ ഇടപെടുവിക്കുകയും ചെയ്തതായാണ് വിവരം. ഇതിനിടെ സർക്കാർ പരിപാടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് പറഞ്ഞ് പഞ്ചായത്ത് യു.ഡി.എഫ് രംഗത്തെത്തി. സ്ഥലം എം.എൽ.എക്ക് പകരം സി.പി.എം ഏരിയ കമ്മിറ്റി അംഗം യോഗം വിളിച്ചതായാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.പി. സൂപ്പി അറിയിച്ചു. അതേസമയം, മുസ്ലിംലീഗി​െൻറ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും മാപ്പിളകല അക്കാദമി ഉപകേന്ദ്രം സെക്രട്ടറി സി.എച്ച്. മോഹനൻ അറിയിച്ചു. ആദ്യത്തെ അക്കാദമി ഉപകേന്ദ്രം തുടങ്ങാൻ യു.ഡി.എഫ് സർക്കാറിന് കഴിയാത്തതിലുള്ള ജാള്യമാണ് എതിർപ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഫാഷിസ്റ്റ്വത്കരണം പാരമ്യത്തിൽ -ടി. സിദ്ദീഖ് കുറ്റ്യാടി: രാജ്യത്ത് ഫാഷിസ്റ്റ്വത്കരണം പാരമ്യത്തിലാണെന്നും ഭരണഘടന സ്ഥാപനങ്ങളായ ജുഡീഷ്യറി, ഇലക്ഷൻ കമീഷൻ എന്നിവ തങ്ങൾ പറയുന്ന വിധമാക്കുന്ന പ്രവണത രാജ്യത്തിന് കടുത്ത ഭീഷണി ഉയർത്തുമെന്നും ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ജെ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ഐ. മൂസ, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, മരക്കാട്ടേരി ദാമോദരൻ, മoത്തിൽ ശ്രീധരൻ, കാവിൽ രാധാകൃഷ്ണൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ശ്രീജേഷ് ഊരത്ത്, കെ.കെ കുറ്റ്യാടി, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, സി.സി. സൂപ്പി, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, പി.ടി. വാസു, പി.പി. ദിനേശൻ, സി.കെ. രാമചന്ദ്രൻ, നൗഷാദ് കോവില്ലത്ത്, പി.കെ. സുരേഷ്, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, ടി.എം. അമ്മദ്, പി.പി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. പരിപാടി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ: അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി വിശദീകരണവും പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിലുള്ള ആസൂത്രണ യോഗവും -3.30 തളീക്കര കാഞ്ഞിരോളി: ബുർദ മജ്‌ലിസ് -പേരോട് അബ്ദുറഹ്മാൻ സഖാഫി -6.30
Show Full Article
TAGS:LOCAL NEWS 
Next Story