Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരുതോങ്കരയിലെ...

മരുതോങ്കരയിലെ തടിപ്പാലങ്ങൾ അപകടഭീഷണിയിൽ

text_fields
bookmark_border
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മലയോരങ്ങളിൽ പുഴകൾ കടക്കാൻ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന തടിപ്പാലങ്ങൾ അപകടഭീഷണിയിൽ. മുള്ളൻകുന്ന്, പശുക്കടവ് ഭാഗങ്ങളിൽ പുഴക്കു കുറുകെ നിർമിച്ചിരിക്കുന്നത് അധികവും കവുങ്ങ്, മുള പാലങ്ങളാണ്. കുറ്റ്യാടി പുഴയുടെ കൈവഴിയായ കടന്തറ പുഴ, എക്കൽപുഴ എന്നിവ കടക്കാനാണ് ഇത്തരങ്ങൾ പാലങ്ങൾ അധികവും. കോൺക്രീറ്റ് പാലങ്ങൾ കടക്കണമെങ്കിൽ മുള്ളൻകുന്നിലോ ചവറാമൂഴിയിലോ എത്തണം. സ്കൂൾ വിദ്യാർഥികൾക്കടക്കം എളുപ്പത്തിൽ എത്താൻ പഴകി വീഴാറായ തടിപ്പാലങ്ങെളയാണ് ആശ്രയിക്കുന്നത്. അപകടങ്ങളുണ്ടാകുമ്പോഴാണ് അധികൃതർ കണ്ണുതുറക്കുകയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷം പശുക്കടവിനടുത്ത് തടയണക്കു സമീപം കുളിച്ച ആറ് യുവാക്കൾ മലവെള്ളപ്പാച്ചിലിൽ മരിച്ചിരുന്നു. അന്ന് രക്ഷാ പ്രവർത്തനത്തിന് പുഴകടക്കാൻ ഉപയോഗിച്ച കുറത്തിപ്പാറ തൂക്കുപാലം പുനർനിർമിക്കുമെന്ന വാഗ്ദാനം ഇനിയും പുലർന്നിട്ടില്ല. ഇത്തരം പാലങ്ങൾ കണ്ട് മന്ത്രിമാരടക്കം പുതിയ കോൺക്രീറ്റ് പാലം വാഗ്ദാനം ചെയ്തതാണ്. ഇതുവരെ യാഥാർഥ്യമായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അറബിഭാഷ ദിനാചരണം വേളം: ലോക അറബിഭാഷ ദിനം ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്കൂളിൽ ആചരിച്ചു. മുൻ അധ്യാപകൻ കെ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.കെ. രവീന്ദ്രൻ, സ്കൂൾ ലീഡർ റന ഫാത്തിമ, മുഹമ്മദ് റാഫി, കെ.പി. സലീമ, -കെ. ഇബ്രാഹിം, കെ. സുധ, കെ. നിഷാര, ഒ.പി. മിനി, പി.കെ. സജ്ന, സമീർ പൂമുഖം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story