Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഖി: തിരച്ചിലിനായി 25...

ഓഖി: തിരച്ചിലിനായി 25 ബോട്ടുകൾ

text_fields
bookmark_border
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് തിരച്ചിൽ നടത്താൻ ജില്ല ദുരന്തനിവാരണ അതോറിറ്റി 25 ബോട്ടുകൾ കടലിൽ നിയോഗിച്ചു. ബേപ്പൂരിൽനിന്ന് ആരംഭിച്ച തിരച്ചിൽ നാലു ദിവസംകൂടി നീളും. മത്സ്യത്തൊഴിലാളികൾ, മറൈൻ എൻഫോഴ്സ്മ​െൻറ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരാണ് ബോട്ടുകളിൽ തിരച്ചിൽ നടത്തുന്നത്. ബോട്ടുകളിൽ തിരച്ചിലിനായി ആവശ്യമുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ ഇന്ധനം, പോളിത്തീൻ കവറുകൾ, റോപ്, മാസ്ക് എന്നിവയെല്ലാം 25 ബോട്ടുകളിലുമുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story