Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightന്യൂനപക്ഷദിനം ആചരിച്ചു

ന്യൂനപക്ഷദിനം ആചരിച്ചു

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാർ ന്യൂനപക്ഷവകുപ്പി​െൻറ കീഴിൽ പുതിയറയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈയിൽ ന്യൂനപക്ഷ ദിനാചരണയോഗം കോഴിക്കോട് സിവിൽ സർവിസ് അക്കാദമി പ്രിൻസിപ്പൽ കെ. സലീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മദ്റസാധ്യാപക ക്ഷേമനിധി മാനേജർ അബ്ദുൽ ഹമീദ്, പൂർവ വിദ്യാർഥികളായ ഡാനിഷ്, ഫിറോസ്, വിവിധ കോഴ്സുകളെ പ്രതിനിധാനം ചെയ്തുകൊണ്ട് സനൂജ, നിഹാല കാത്തൂൻ, ആഷിഖ് അലി, മുഹമ്മദ് ഇഫ്തിഖാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഗാനാലാപനവും അരങ്ങേറി. നസീറ വെള്ളങ്ങോട്ട് സ്വാഗതവും അബ്ദുൽ വാരിസ് നന്ദിയും പറഞ്ഞു. ജില്ല ആസൂത്രണസമിതി യോഗം 23ന് കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ല ആസൂത്രണ സമിതി യോഗം ഡിസംബർ 23ന് ഉച്ചക്ക് 12ന് ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story