Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രശാന്തി​െൻറ സംരക്ഷണ...

പ്രശാന്തി​െൻറ സംരക്ഷണ കേന്ദ്രത്തിൽ ഒരതിഥികൂടി എത്തി

text_fields
bookmark_border
പന്തീരാങ്കാവ്: വാഹനമിടിച്ച് പരിക്കേറ്റ പൂച്ചക്കുഞ്ഞിന് ചികിത്സയൊരുക്കി സന്നദ്ധ പ്രവർത്തകൻ. റോഡുകളിൽ വാഹനങ്ങൾ തട്ടി പരിക്കേൽക്കുന്ന മൃഗങ്ങൾക്ക് ചികിത്സ നൽകി വീട്ടിലെത്തിച്ച് സംരക്ഷണം നൽക്കുന്ന പന്തീരാങ്കാവ് പറമ്പിൽതൊടി പ്രശാന്തി​െൻറ കൊച്ചു വീട്ടിലേക്കാണ് തിങ്കളാഴ്ച അപകടത്തിൽ പെട്ട പൂച്ചക്കുട്ടിയുമെത്തിയത്. വെസ്റ്റ് പന്തീരാങ്കാവിൽ ബൈക്കിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന പൂച്ചക്കുട്ടിയെ ആദ്യമെത്തിച്ചത് ഒളവണ്ണ മൃഗാശുപത്രിയിലാണ്. വെറ്ററിനറി സർജൻ ഡോ. മൻജുഷയുടെ നേതൃത്വത്തിൽ ചികിത്സയും മരുന്നും നൽകി. പരിക്കേറ്റ പൂച്ചകളെ ചികിത്സ സമയത്ത് സംരക്ഷിക്കുന്ന കൂട്ടിലാണ് പൂച്ചയെ കിടത്തിയത്. റോഡുകളിൽ പരിക്കേറ്റ് കിടക്കുന്ന പൂച്ച, നായ, പക്ഷികൾ തുടങ്ങി 25ഒാളം എണ്ണം ഇപ്പോൾ പ്രശാന്തി​െൻറ വീട്ടിലുണ്ട്. പലതും ചികിത്സ കഴിഞ്ഞ് സ്വതന്ത്രരായി സ്ഥലം വിടും. ഭൂരിഭാഗവും പരിക്ക് മാറിയാലും അവിടെത്തന്നെ കൂടും. ഈ സന്നദ്ധ പ്രവർത്തനത്തിൽ പ്രശാന്തിന് കൂട്ടായി അമ്മയും ഭാര്യയും കുട്ടികളുമൊക്കെയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story