Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിഭാഷയുടെ സാധ്യതകൾ...

അറബിഭാഷയുടെ സാധ്യതകൾ തിരിച്ചറിയണം ^ഡോ. ഹുസൈൻ മടവൂർ

text_fields
bookmark_border
അറബിഭാഷയുടെ സാധ്യതകൾ തിരിച്ചറിയണം -ഡോ. ഹുസൈൻ മടവൂർ കൊടുവള്ളി: ആഗോളതലത്തിൽ അറബിഭാഷയുടെ സാധ്യതകൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇത്‌ തിരിച്ചറിയാൻ ഭരണകർത്താക്കളും സമൂഹവും തയാറാവണമെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ച് കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അറബിക് സെമിനാർ ചേന്ദമംഗല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഡോ. ഷഹീദ് റമദാൻ, ഒ. അബ്ദുല്ല , എൻ.കെ.അബൂബക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അറബിഭാഷദിനാചരണം ജോർജ് എം .തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സി. പി. ചെറിയ മുഹമ്മദ്, പ്രഫ. എൻ. അബ്ദുല്ല, എ. ഗഫുർ മാസ്റ്റർ, കീലത്ത് അബ്ദുറഹിമാൻ, കെ. സുലൈഖ, ഡോ. അഷ്റഫ്, എം.പി. അബ്ദുൽ ഖാദർ, എം.എ. ലതീഫ്, അബ്ദുറഷീദ് ഖാസിമി, പി.വി. സലാം, സി.ടി. കുഞ്ഞയമു, കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ജന: കൺവീനർ കെ.കെ.എ. ജബ്ബാർ സ്വാഗതവും പി. മുഹമ്മദലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story