Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദ്വിദിന മീഡിയ...

ദ്വിദിന മീഡിയ ഫെസ്​റ്റ്​

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയ​െൻറ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന മീഡിയ ഫെസ്റ്റിന് തുടക്കമായി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍പേഴ്‌സൻ മിന ഫര്‍സാന അധ്യക്ഷത വഹിച്ചു. പി.ടി. നാസര്‍, എ. ജയശങ്കര്‍ എന്നിവര്‍ മുഖ്യാഥിതികളായി. ഡോ. ഇ. സാജിർ, സെക്രട്ടറി ശംസീർ, കെ. റിസ്‍വാന ഷെറിൻ എന്നിവർ സംസാരിച്ചു. ഫെസ്റ്റി​െൻറ സമാപന ദിവസമായ ചൊവ്വാഴ്ച 'ഫാഷിസം മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍' എന്ന വിഷയത്തില്‍ എന്‍.പി. ചെക്കുട്ടിയും 'മാധ്യമങ്ങളിലെ സ്ത്രീ' എന്ന വിഷയത്തില്‍ റെജി ആര്‍. നായരും 'റേഡിയോ മലയാളിയുടെ ഗൃഹാതുരത്വം' എന്ന സെഷനില്‍ എം.വി. സക്കറിയ, ഹക്കീം കൂട്ടായി എന്നിവരും സംവദിക്കും. ഫെസ്റ്റി​െൻറ ഭാഗമായി കോളജ് തല മത്സരങ്ങളും നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story