Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്തോളി സ്കൂൾ...

അത്തോളി സ്കൂൾ നൂറാംവാർഷികം: സ്വാഗതസംഘമായി

text_fields
bookmark_border
അത്തോളി: വേളൂർ ജി.എം. യു.പി സ്കൂൾ നൂറാം വാർഷികാഘോഷ സ്വാഗതസംഘം രൂപവത്കരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എം. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, അത്തോളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൈസൽ അത്തോളി, എ.കെ. സബീഷ്, കെ. അബ്ദുൽ അസീസ്, സി.എം. സത്യൻ, എ.കെ. രാഘവൻ, ലോഹിതാക്ഷൻ, സി.കെ. രാഘവൻ, കെ. ബാബു, ബബീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം.വി. വിജയൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് വി.എം. ഷാജി നന്ദിയും പറഞ്ഞു. എം. മെഹബൂബ് (ചെയ.), എം.വി. വിജയൻ (ജന. കൺ), കെ. അബ്ദുൽ അസീസ് (ട്രഷ.) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ചടങ്ങിൽ ഓഖി ദുരിതാശ്വാസനിധിയിലേക്ക് വിദ്യാർഥികൾ സ്വരൂപിച്ച ഫണ്ട് വിദ്യാർഥിപ്രതിനിധികളിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻറ് ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story