Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിവേഗ റെയിലി​െൻറ...

അതിവേഗ റെയിലി​െൻറ പുതിയ റിപ്പോർട്ടിൽ റൂട്ട്​ മാറ്റം

text_fields
bookmark_border
കക്കോടി: തിരുവനന്തപുരം മുതൽ കണ്ണൂർവരെയുള്ള നിർദിഷ്ട അതിവേഗ റെയിൽപദ്ധതിയുടെ റൂട്ട് മാപ്പിൽ മാറ്റം. പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്തിയ നീറി (നാഷനൽ എൻവയൺെമൻറ് എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) സമർപ്പിച്ച പഠന റിപ്പോർട്ടിലെ സ്ഥലസൂചകങ്ങളാണ് നിലവിലെ മാർക്കിങ്ങിൽനിന്ന് ഏറെദൂരം വ്യത്യാസം കാണിക്കുന്നത്. സാറ്റലൈറ്റ് ഇമേജി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ വ്യക്തമായ വിവരങ്ങളും ഏറ്റെടുക്കേണ്ട ഭൂമിയെക്കുറിച്ചും പറയുന്നുണ്ട്. 2012ൽ േകരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് പാത കടന്നുപോകുന്ന പ്രദേശമായി കാണിച്ച് വിവിധ ഭാഗങ്ങളിൽ മാർക്കിങ് നടത്തിയിരുന്നു. ഇൗ മാർക്കിങ്ങിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ തിരുവനന്തപുരം മുതൽ കണ്ണൂർവരെ പല ഭാഗത്തും ഒന്നര കി.മീറ്റർ വരെ മാറ്റമുണ്ട്. പുതിയ റിപ്പോർട്ട് പ്രകാരം 430 കി.മീറ്റർ ദൂരത്തിലാണ് പദ്ധതി. തുടക്കത്തിൽ തിരുവനന്തപുരം മുതൽ മംഗളൂരുവരെ 571 കി.മീറ്ററിലായിരുന്നു പദ്ധതി പറഞ്ഞിരുന്നത്. പിന്നീട് കാസർകോട്വരെയും വീണ്ടും കണ്ണൂർവരെയും പാത ചുരുക്കുകയായിരുന്നു. 1.18 ലക്ഷം കോടി രൂപയായിരുന്നു മംഗളൂരുവരെ പറഞ്ഞതെങ്കിൽ നിലവിൽ ദൂരം കുറഞ്ഞിട്ടും രണ്ടു ലക്ഷം കോടി വരുമെന്നാണ് അധികൃതർ പറയുന്നത്. നീറി റിപ്പോർട്ട് പ്രകാരം ഭൂമിക്കു സമാന്തരമായും ഭൂമിക്കടിയിലൂടെയും മേൽപാലങ്ങളിലൂടെയും ജലോപരിതലത്തിൽ പാലങ്ങളിലൂടെയുമാകും പാത നിർമിക്കുക. 190 കി.മീറ്റർ മേൽപാലങ്ങളിലൂടെയും 105 കി.മീറ്റർ ടണലിൽകൂടിയുമാകും പാത നിർമിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതി വൻ കുടിയൊഴിപ്പിക്കലിനും കേരളത്തി​െൻറ ജൈവിക-പാരിസ്ഥിതിക ഘടനയെ തകർക്കുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെയാണ് മാറ്റം. പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന മുന്നറിയിപ്പും ഉയർന്നിരുന്നു. പ്രതിരോധപ്രവർത്തനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇത്തരമൊരു മാറ്റം ബോധപൂർവം വരുത്തിയിരിക്കുന്നതെന്ന് അതിവേഗ റെയിൽ പ്രതിരോധ സമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് മാറ്റിവെച്ച പദ്ധതി കോർപറേറ്റുകളുടെ സമ്മർദംമൂലമാണ് ഇപ്പോൾ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story